ഐപിഎല്‍ ഫിക്‌സ്ചര്‍ പുറത്ത് വന്നത് മുതല്‍ ക്രിക്കറ്റ് പ്രേമികള്‍ ചോദിക്കുന്ന കാര്യമാണ് നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രഖ്യാപിച്ച ഐപിഎല്‍ ഓള്‍സ്റ്റാര്‍ മത്സരം എന്ന് നടക്കുമെന്ന്. ഇത്തവണത്തെ ഇന്ത്യന്‍പ്രീമിയര്‍ ലീഗിന് മുന്നോടിയായി ഐപിഎല്ലിലെ സൂപ്പര്‍ താരങ്ങളെ ഉള്‍പ്പെടുത്തി ഐപിഎല്‍ ഓള്‍സ്റ്റാര്‍ ചാരിറ്റി മത്സരം സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ മാസമായിരുന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയത്.
എന്നാല്‍ ഇപ്പോള്‍ അതിന്റെ തിയതിയും പുറത്ത വിട്ടിരിക്കുകയാണ്. ഗാംഗുലി പ്രഖ്യാപനം നടത്തിയ ഈ ഓള്‍ സ്റ്റാര്‍ ചാരിറ്റി മത്സരം അടുത്ത മാസം 25-ം തീയതിയാണ് നടക്കുക. 2020 സീസണ്‍ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിന് വേദിയാകുന്ന മുംബൈയിലെ വാംഖഡെ സ്റ്റേഡിയം തന്നെയാണ് ഓള്‍ സ്റ്റാര്‍ ചാരിറ്റി മത്സരത്തിനും വേദിയാവുക.ഇന്ത്യയുടെ വടക്ക് – കിഴക്ക് ഭാഗത്ത് നിന്നുള്ള ഐപിഎല്‍ ടീമുകളിലെ താരങ്ങളടങ്ങുന്ന ഒരു സംഘവും, തെക്ക് – പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ള ഐപിഎല്‍ ടീമുകളിലെ താരങ്ങളടങ്ങുന്ന സംഘവുമാകും ഈ ചാരിറ്റി മത്സരത്തില്‍ ഏറ്റുമുട്ടുകയെന്നാണ് സൂചനകള്‍.
അങ്ങനെയാണെങ്കില്‍ ഡെല്‍ഹി ക്യാപിറ്റല്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളില്‍ നിന്നുള്ള താരങ്ങളെ വെച്ച് കൊണ്ടുള്ള ടീമും, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളില്‍ നിന്നുള്ള താരങ്ങളുമടങ്ങിയ ടീമുമാവും ഐപിഎല്‍ ഓള്‍ സ്റ്റാര്‍ ചാരിറ്റി മത്സരത്തില്‍ ഏറ്റുമുട്ടുക.
Post Your Comments