ചെന്നൈ: സഹപാഠികള്‍ ചേര്‍ന്ന് പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ചെെൈന്നയിലാണ് സംഭവം. ചെന്നൈയിലെ സ്വകാര്യ സ്കൂളില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം ഉണ്ടായത് .
പന്ത്രണ്ടുവയസുകാരയ നാലു പ്രതികള്‍ സ്കൂള്‍ പരിസരത്തുവെച്ചാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് നാലുപേരെയും പിടികൂടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുമ്പില്‍ ഹാജരാക്കി. ഇരയ്ക്കും പ്രതികള്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ജുവൈനല്‍ ഹോമില്‍ രണ്ടുദിവസം പാര്‍പ്പിച്ച ഇവരെ കഴിഞ്ഞദിവസം ജാമ്യത്തില്‍ വിട്ടയച്ചു. പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments