Latest NewsNewsEntertainment

വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന വാർത്തയിൽ പ്രതികരണവുമായി നടി അമല പോള്‍

എല്‍ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന വാർത്തയിൽ പ്രതികരണവുമായി നടി അമല പോള്‍ രംഗത്ത്. വിവാഹമോചനത്തെക്കുറിച്ച്‌ നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ടെന്നും അത് അനാവശ്യവിവാദങ്ങളാണ്. തികച്ചും വ്യക്തിപരമായ കാര്യമാണത്. വിവാഹമോചനം എന്നത് തന്റെ തന്നെ തീരുമാനമായിരുന്നുവെന്നും വേറെ ആര്‍ക്കും അതില്‍ പങ്കില്ലെന്നും അമല പറഞ്ഞു. ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷിയാണെന്നും അമല പറയുന്നു.

Read also: ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടി ഞെട്ടിച്ച ശ്രീനിവാസ ഗൗഡ ഇന്ത്യന്‍ കായിക മന്ത്രിയുടെ ക്ഷണം നിരസിച്ചു

അമല പോളും സംവിധായകന്‍ എല്‍ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന ആരോപണവുമായി നിര്‍മാതാവ് അളകപ്പന്‍ രംഗത്ത് വന്നിരുന്നു. വിവാഹശേഷം അമല പോള്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞിരുന്നതാണ്. എന്നാല്‍ ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ ഒപ്പിട്ടിരുന്നതിനാൽ ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചു. ഇതിനു പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button