Latest NewsKeralaNews

ഇതൊന്നും അറിയാത്ത ആളാണോ പിണറായി വിജയന്‍ ; ഒരാഴ്ചയ്ക്കകം പിന്‍വലിക്കുന്നില്ലാ എങ്കില്‍ ഈ ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടും ; ഹരീഷ് വാസുദേവന്‍

എല്ലാവരുടെയും ഭൂമിയുടെ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേരള സംസ്ഥാന റവന്യുവകുപ്പ് ഉത്തരവ് ഇറക്കിയതിനെതിരെ അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍ രംഗത്ത്. ഭൂമിയുടെ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേരള സംസ്ഥാന റവന്യുവകുപ്പ് ഉത്തരവ് ഇറക്കി. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ് എന്നു മാത്രമല്ല, എന്‍പിആര്‍ നടപ്പാക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് എതിരുമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെഡറല്‍ സിസ്റ്റത്തില്‍ ഭൂമി സംബന്ധിച്ച നിയമനിര്‍മാണങ്ങള്‍ സംസ്ഥാനത്തിന്റെ മാത്രം അധികാരമാണ് എന്നിരിക്കെ, പൗരത്വനിയമത്തിനു കീഴിലുള്ള, ഇതുവരെ പാര്‍ലമെന്റിന്റെ പോലും അംഗീകാരം ലഭിക്കാത്ത, ചട്ടങ്ങള്‍ക്ക് കീഴില്‍ നിര്‍ബന്ധമാക്കിയ ചജഞ ഡാറ്റയിലേക്ക് കേരളത്തില്‍ നിന്നുള്ള ഭൂമി തണ്ടപ്പേരുകള്‍ ബന്ധിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പരിധിയില്‍ കവിഞ്ഞു ഭൂമി കൈവശമുള്ളവരെ കണ്ടെത്താന്‍ ആധാറിന്റെ ആവശ്യമേയില്ല. അതിനു എത്രയോ പ്രായോഗിക വഴികളുണ്ട്. താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളിലെ ഭൂപരിധി കേസുകളുടെ വിവരം ഏകീകരിക്കാന്‍ ആണെങ്കില്‍, കംപ്യുട്ടറൈസേഷന്‍ നടപ്പാക്കിയാല്‍ മതി. നിര്‍ബന്ധമാണെങ്കില്‍ അത് സൗജന്യമായി ചെയ്തു തരാന്‍ ഇന്നാട്ടിലെ സിഎഎ വിരുദ്ധ സമരം ചെയ്യുന്ന വളണ്ടിയര്‍മാര്‍ തന്നെ തയ്യാറായേക്കും. അതുകൊണ്ട്, ഈ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വക്കറ്റ് ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ;

ഭൂമിയും ആധാറും NPR ഉം

എല്ലാവരുടെയും ഭൂമിയുടെ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേരള സംസ്ഥാന റവന്യുവകുപ്പ് ഉത്തരവ് ഇറക്കി. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ് എന്നു മാത്രമല്ല, NPR നടപ്പാക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് എതിരുമാണ്. കേന്ദ്രത്തിനു സംസ്ഥാനത്തിന്റെ അധികാരങ്ങളിക്ക് കൈകടത്താന്‍ തലവെച്ചു കൊടുക്കുന്നതിനു തുല്യവുമാണ്.

സുപ്രീംകോടതി വിധിപ്രകാരം, സര്‍ക്കാര്‍ സബ്സിഡിക്ക് മാത്രമാണ് ആധാര്‍ നിര്‍ബന്ധിക്കാനാവുക. PAN ഒഴികെയുള്ളവയ്ക്ക് ആധാര്‍ optional ആണ്. ആ വിധി വരുന്നതിനു മുന്‍പ് തന്നെ പൗരത്വ നിയമത്തിനു കീഴിലുള്ള ചട്ടം അനുശാസിക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (NPR) ന്റെ ഡാറ്റ ആധാറുമായി ബന്ധിപ്പിച്ച് ഒന്നാക്കി കഴിഞ്ഞിരുന്നു. NPR ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കൊക്കെ ചോദിക്കാതെ തന്നെ ആധാര്‍ കിട്ടുകയും ചെയ്തു. പൗരത്വവും ആധാറുമായി എന്ത് ബന്ധം?? രണ്ടിനും ഒരു ഡാറ്റ സോഴ്‌സ് ആണ്. പൗരത്വ നിയമത്തിന്റെ കീഴില്‍ BJP സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന 2003 ലെ ചട്ടത്തില്‍ പറയുന്ന യുണീക്ക് ഐഡന്റിറ്റി നമ്പറിലേക്ക് ആധാറില്‍ നിന്ന് ഒരുപടി ദൂരം മാത്രമാണുള്ളത് എന്നു ആ ചട്ടം വായിച്ചാല്‍ മനസിലാക്കാം.

ഭരണഘടന പ്രകാരം ഭൂമി (Land) എന്നത് ഒരു STATE വിഷയമാണ്. കേന്ദ്രസര്‍ക്കാരിന് ഇതില്‍ യാതൊരു നിയമാനിര്‍മ്മാണവും സാധ്യമല്ല. ഭൂമിയും പൗരത്വ രേഖയുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുകയുമില്ല. ഫെഡറല്‍ സിസ്റ്റത്തില്‍ ഭൂമി സംബന്ധിച്ച നിയമനിര്‍മാണങ്ങള്‍ സംസ്ഥാനത്തിന്റെ മാത്രം അധികാരമാണ് എന്നിരിക്കെ, പൗരത്വനിയമത്തിനു കീഴിലുള്ള, ഇതുവരെ പാര്‍ലമെന്റിന്റെ പോലും അംഗീകാരം ലഭിക്കാത്ത, ചട്ടങ്ങള്‍ക്ക് കീഴില്‍ നിര്‍ബന്ധമാക്കിയ NPR ഡാറ്റയിലേക്ക് കേരളത്തില്‍ നിന്നുള്ള ഭൂമി തണ്ടപ്പേരുകള്‍ ബന്ധിപ്പിക്കുന്നത് എന്തിനാണ്?

NRC യുടെ ആദ്യപടിയാണ് NPR. അതുകൊണ്ട് NPR റീവാലിഡേഷന്‍ കേരളത്തില്‍ നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭയും തീരുമാനിച്ചു. എന്നാല്‍ NPR ഡാറ്റ സോഴ്സിലേക്ക്, ആധാറിലേക്ക് ഭൂമിയുടെ തണ്ടപ്പേര്‍ ബന്ധിപ്പിക്കണം എന്നു ഉത്തരവിറക്കിയത് എന്താടിസ്ഥാനത്തില്‍? സംസ്ഥാനത്തിന്റെ കയ്യിലുള്ള ഭൂമിയുടെ നിയന്ത്രണം കൂടി കേന്ദ്രത്തിലേക്ക് നല്‍കുന്നത് ആത്മഹത്യാപരമല്ലേ? ഡാറ്റയാണ് പുതിയകാല ജനാധിപത്യത്തിലെ അധികാരം എന്നറിയാത്ത, ഡാറ്റയുടെ രാഷ്ട്രീയം അറിയാത്ത ആളാണോ പിണറായി വിജയന്‍? ഇതേപ്പറ്റി വല്ല ഗൗരവമായ ചര്‍ച്ചയും നടന്നിട്ടാണോ ഈ ലിങ്കേജ്??

NPR-NRC-CAA ലിങ്കേജ് പിന്‍വലിക്കുന്നില്ലാ എങ്കില്‍ NPR നടപ്പാക്കില്ല എന്ന പ്രഖ്യാപനം ഒരു മികച്ച രാഷ്ട്രീയ തീരുമാനമാണ്. എന്നാല്‍ ആ ഡാറ്റയില്‍ പ്രവര്‍ത്തിക്കുന്ന ആധാറിലേക്ക് മനുഷ്യരുടെ ഭൂമി വിവരങ്ങള്‍ കൂടി ചേര്‍ക്കാനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണ്. ഭരണഘടനാ വിരുദ്ധമാണ്. Article 300A യുടെ ലംഘനമാണ്. സുപ്രീംകോടതി വിധിയുടെയും ലംഘനമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫെഡറല്‍ സ്ട്രക്ച്ചറിന് തന്നെ ഭീഷണിയാണ്.

പരിധിയില്‍ കവിഞ്ഞു ഭൂമി കൈവശമുള്ളവരെ കണ്ടെത്താന്‍ ആധാറിന്റെ ആവശ്യമേയില്ല. അതിനു എത്രയോ പ്രായോഗിക വഴികളുണ്ട്. എലിയെ പേടിച്ച് ഇല്ലം ചുടേണ്ട കാര്യമുണ്ടോ? താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളിലെ ഭൂപരിധി കേസുകളുടെ വിവരം ഏകീകരിക്കാന്‍ ആണെങ്കില്‍, കംപ്യുട്ടറൈസേഷന്‍ നടപ്പാക്കിയാല്‍ മതി. നിര്ബന്ധമാണെങ്കില്‍ അത് സൗജന്യമായി ചെയ്തു തരാന്‍ ഇന്നാട്ടിലെ CAA വിരുദ്ധ സമരം ചെയ്യുന്ന വളണ്ടിയര്‍മാര്‍ തന്നെ തയ്യാറായേക്കും. അതുകൊണ്ട്, ഈ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കുക.

ഞാന്‍ ആധാര്‍ എടുത്തിട്ടില്ല. എന്റെ ഭൂമിയുടെ തണ്ടപ്പേര്‍ ബന്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. ഓരാഴ്ചയ്ക്കകം പിന്‍വലിക്കുന്നില്ലാ എങ്കില്‍ ഈ ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടും എന്നു അറിയിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button