ഉത്തര്‍പ്രദേശ്: കൈകഴുകാതെ ഭക്ഷണം എടുത്തതിന് ദലിത് യുവാവിന് ത്രിശൂലമുപയോഗിച്ച് നാല് പേരടങ്ങുന്ന സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ബല്ല്യ ജില്ലയിലെ ദോകതി ഗ്രാമത്തില്‍ സമുദായം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം.
പരിപാടിക്ക് ഗ്രാമത്തിലെ എല്ലാവരെയും ക്ഷണിച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ കല്‍ക്കരി ഷോപ്പില്‍ ജോലിചെയ്തിരുന്ന ഉപേന്ദ്ര റാം എന്ന യുവാവ് കൈകഴുകാതെ ഭക്ഷണം സ്വയം എടുത്തു. ഇതില്‍ പ്രകോപിതരായ സംഘമാണ് ഇയാള്‍ക്ക് നേരെ ആക്രമണം നടത്തിയത്. നിലത്തുവീണ ഉപേന്ദ്ര റാമിനെ ത്രിശൂലമെടുത്ത് കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ പൊലീസ് ചെയ്തിട്ടില്ല.
Post Your Comments