കാസര്‍കോട്: കാസർഗോഡ് റിട്ടേർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കാറ് തീയിട്ട് നശിപ്പിച്ചു. ഉദയഗിരിയിൽ ആണ് സംഭവം. സര്‍ക്കാര്‍ കോര്‍ട്ടേഴ്സ് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മുൻ സബ് ഇൻസ്പെക്ടര്‍ പി വി ശിവദാസൻ്റെ കാറാണ് കത്തി നശിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവം നടന്ന ദിവസം വൈകുന്നേരത്തോടെ ഒരാൾ കാറിനടുത്തെത്തി പരിശോധിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പിന്നാലെ രാത്രി പന്ത്രണ്ടരയോടെ മുഖം മൂടി ധരിച്ചെത്തിയ ആളാണ് കാറിന് തീയിട്ടത്. ഉദയഗിരിലെ കോര്‍ട്ടേഴ്സിൽ കുടുംബവുമൊത്താണ് ശിവദാസൻ്റെ താമസം. ഇയാളുടെ ഭാര്യയുടെ പേരിലുള്ള കാറാണ് അജ്ഞാതൻ നശിപ്പിച്ചത്.
അതേസമയം സംഭവത്തിൽ വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. സര്‍വീസിലിരിക്കെ ശിവദാസനോടുണ്ടായ ശത്രുതയാകാം സംഭവത്തിനു കാരണമെന്നാണ് സംശയിക്കുന്നത്.
Post Your Comments