Latest NewsIndia

അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിനായി കേന്ദ്ര സര്‍ക്കാര്‍ 67 ഏക്കര്‍ ഭൂമിയും വിട്ടു നല്‍കും, പ്രധാനമന്ത്രിയുടെ നിർണ്ണായക പ്രഖ്യാപനം

രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിക്കാന്‍ നടപടി ആരംഭിച്ചതിനു പിന്നാലെയാണ് സുപ്രധാന തീരുമാനം .

വാരാണസി : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തിനായി സര്‍ക്കാരിന്റെ കൈവശമിരിക്കുന്ന 67 ഏക്കര്‍ ഭൂമിയും വിട്ടു നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാണസിയില്‍ ശ്രീ ജഗദ്ഗുരു വിശ്വാരാധ്യ ഗുരുകുലത്തിന്‍റെ നൂറാം വാര്‍ഷികാഘോഷത്തിലാണ് പ്രധാനമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിക്കാന്‍ നടപടി ആരംഭിച്ചതിനു പിന്നാലെയാണ് സുപ്രധാന തീരുമാനം .

പ്രളയ ദുരിതാശ്വാസ നിധിയുടെ പേരിൽ ലജ്ജാകരമായ തട്ടിപ്പും, പിടിക്കപ്പെട്ടപ്പോൾ ന്യായീകരണവും നവോത്ഥാന കേരളത്തിന്റെ വിപ്ലവ നക്ഷത്രങ്ങളെ സന്ദീപ് വാര്യർ തുറന്നു കാട്ടുമ്പോൾ

അയോദ്ധ്യ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിയും രാമക്ഷേത്ര നിര്‍മ്മാണത്തിനായി പുതുതായി രൂപീകരിച്ച ശ്രീരാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന് കൈമാറും. ഇത്രയും വിശാലമായ സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നത് ക്ഷേത്രത്തിന്‍റെ മഹത്വം വര്‍ധിപ്പിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.ഭരിക്കുന്നവര്‍ നിയമം നിര്‍മിച്ചതിലൂടെയല്ല ഇവിടത്തെ പാരമ്പര്യവും സംസ്കാരവും സൃഷ്ടിക്കപ്പെട്ടത്.

ട്രോളുകള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങില്ല; കേരളത്തില്‍ സര്‍ക്ക‍ാര്‍ രൂപീകരിക്കുകയാണ് അന്തിമലക്ഷ്യം; തന്റെ ടീമിലുണ്ടാകുന്ന രണ്ട് പേർ ആരൊക്കെയാണെന്ന് വ്യക്തമാക്കി കെ.സുരേന്ദ്രന്‍

ജനങ്ങളാണ് ഇന്ത്യയെന്ന ആശയത്തെ സൃഷ്ടിച്ചതെന്നും മോദി പറഞ്ഞു.അയോദ്ധ്യയില്‍ തര്‍ക്ക മന്ദിരം പൊളിഞ്ഞതിനു ശേഷമാണ് നിയമ നിര്‍മാണത്തിലൂടെ 67 ഏക്കര്‍ ഭൂമിയും കേന്ദ്രം ഏറ്റെടുത്തത്. ഇതില്‍ 2.77 ഏക്കര്‍ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശമാണ് സുപ്രീം കോടതി പരിഹരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button