Latest NewsIndiaNews

സോഷ്യൽ മീഡിയയിൽ താരമായി ഡൽഹിയിലെ ‘കുഞ്ഞ് ആം ആദ്മി’

ന്യൂഡൽഹി: അരവിന്ദ് കേജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും താരമായി ‘കുഞ്ഞ് ആം ആദ്മി. രാംലീല മൈതാനിയിൽ നടന്ന ആം ആദ്മി പാർട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങിലാണ് ‘ബേബി മഫ്ളർമാൻ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒന്നര വയസ്സുകാരൻ ആവ്യാൻ ടോമർ പ്രത്യക്ഷപ്പെട്ടത്. നേരത്തെ ആം ആദ്മി പാർട്ടിയുടെ വിജയാഘോഷങ്ങൾക്കിടെയിലും മഫ്ളറും കണ്ണടയും ധരിച്ചെത്തിയ ആവ്യാൻ സമൂഹമാധ്യമങ്ങളിൽ താരമായി മാറിയിരുന്നു.

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എഎപിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് കുഞ്ഞ് കേജ്‍രിവാൾ എത്തിയത്. കേ‍ജ്‍രിവാളിനൊപ്പം തന്നെ താരമായി മാറിയ ആവ്യാനൊപ്പം ഫോട്ടോ എടുക്കാൻ നിയമസഭാ അംഗങ്ങൾ ഉൾപ്പെടെ ക്യൂവിലായിരുന്നു. ആം ആദ്മി പ്രവർത്തകനാണ് ആവ്യാന്‍റെ മാതാപിതാക്കൾ. വലുതാകുമ്പോൾ കേജ്രിവാളിനെ പോലെ സത്യസന്ധനാകും മകനുമെന്ന് മാതാപിതാക്കൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button