തിരുവനന്തപുരം: കാട്ടുകള്ളന്‍ വീരപ്പനെ വെല്ലുന്ന കൊള്ളക്കാരനാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയെന്ന ആരോപണവുമായി കെ.മുരളീധരന്‍ എം.പി. വീരപ്പന്‍ തിരിച്ചുവന്നാല്‍ ബെഹ്റയുടെ കാൽ തൊട്ട് വന്ദിക്കും. ചീഫ് സെക്രട്ടറിക്ക് കാറു വാങ്ങിക്കൊടുക്കന്‍ ബെഹ്റ ആരാണ്?, ഫണ്ട് തിരിമറി നടത്തി വില്ലപണിഞ്ഞാലും കാറു വാങ്ങിയാലും ചോദിക്കാനും പറയാനും ആരുമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
എത്ര ഉണ്ട ആരൊക്കെ വിഴുങ്ങിയെന്നും മുക്കിയെന്നും അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. 1956 മുതല്‍ അന്വേഷിക്കണം. മുന്‍പ് സി.എ.ജി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിറ്റേന്ന് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചവരാണ് ഇപ്പോള്‍ സി.എ.ജിയെ തള്ളിപ്പറയുന്നത്. ആരോപണങ്ങള്‍ തെളിയിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിനുണ്ട്. അതിനാല്‍ ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും മുരളീധരൻ പറയുകയുണ്ടായി. മെല്ലെപ്പോക്കുനയം തുടരാനാണ് ഭാവമെങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങും. രണ്ടു കാലു പോയവര്‍ മൂക്കില്‍ പഞ്ഞിയും വച്ചു വരുന്നതാണോ പരിഷ്‌കരണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments