ദുബായ് : ചുരുങ്ങിയ സമയം കൊണ്ട് പ്രവാസികള്‍ക്കിടയിൽ തരംഗമായ വീഡിയോ കോളിങ് ആപ്ലിക്കേഷന്‍ ടൂടോക് വീണ്ടും പ്ലേ സ്റ്റോറിൽ നിന്നും പുറത്ത്.ഒരു മാസത്തിന് ശേഷം വീണ്ടും ആപ്ലിക്കേഷനെ നീക്കം ചെയ്തതായി ഗൂഗിള്‍ സ്ഥിരീകരിച്ചു. എന്നാൽ രണ്ടാമതും നീക്കം ചെയ്യാനുള്ള കാരണം എന്താണെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.നേരത്തെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ടൂടോക്ക് ജനുവരി ആദ്യത്തിലാണ് തിരിച്ചെത്തിയത്.
ടൂടോക്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്ലിക്കേഷനാണെന്ന വാർത്ത ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടതിന് പിന്നാലെയാണ് ഡിസംബറില്‍ ടൂടോക്കിനെ പ്ലേ സ്റ്റോറില്‍ നിന്നും ആപ് സ്റ്റോറില്‍ നിന്നും കമ്പനികൾ നീക്കിയത്. പിന്നീട് പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് ടൂടോക്ക് നിര്‍മാതാക്കള്‍ അറിയിച്ചതോടെ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തുകയായിരുന്നു
നേരത്തെ പ്ലേ സ്റ്റോറില്‍ നിന്നും ആപ് സ്റ്റോറില്‍ നിന്നും ടൂടോക്ക് ഒഴിവാക്കിയതോടെ വെബ്‍സൈറ്റ് വഴി ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ കമ്പനി സൗകര്യമൊരുക്കിയിരുന്നു.
പ്രത്യേക ഇന്റര്‍നെറ്റ് പാക്കേജോ, വി.പി.എന്‍ പോലുള്ള സംവിധാനങ്ങളോ ഇല്ലാതെയും പണമടയ്ക്കാതെയും വീഡിയോ കോള്‍ ചെയ്യാനാവുമെന്നതാണ് ടൂടോക്കിന്റെ പ്രധാന പ്രത്യേകത. മെസേജ് ചെയ്യാനും 20 പേര്‍ വരെ ഉള്‍ക്കൊള്ളുന്ന കോണ്‍ഫറന്‍സ് കോളുകള്‍ക്കും ഇതില്‍ സൗകര്യമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ടൂടോക്ക് യുഎഇയില്‍ ലഭ്യമായിത്തുടങ്ങിയതോടെ പണം നല്‍കി ഉപയോഗിച്ചിരുന്ന മറ്റ് ആപുകള്‍ ഒഴിവാക്കാന്‍ തുടങ്ങി.
Post Your Comments