ലണ്ടന്‍ : ജനജീവിതം സ്തംഭിപ്പിച്ച് സിയാറയ്ക്ക് പിന്നാലെ ഡെന്നീസ് കൊടുങ്കാറ്റ്. കഴിഞ്ഞയാഴ്ച ബ്രിട്ടനെ പിടിച്ചുലച്ച സിയാറ കൊടുങ്കാറ്റിനു പിന്നാലെയാണ് ഡെന്നീസ് കൊടുങ്കാറ്റ് എത്തിയത്. ഡെന്നീസ് എന്നു പേരിട്ടിരിക്കുന്ന കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ പട്ടാളത്തെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇന്നലെ പുലര്‍ച്ചെ മുതലാണ് യുകെയില്‍ ഡെന്നീസ് ചുഴലിക്കാറ്റ് നാശം വിതച്ച് മുന്നേറ്റം തുടങ്ങിയത്. പലയിടങ്ങളിലും കാറ്റിനൊപ്പം ശക്തമായ മഴയുമുണ്ട്. പലസ്ഥലങ്ങളിലും കടല്‍ കരകയറി. കാറ്റ് ഇതിനോടകം വന്‍ നാശം വിതച്ച വെസ്റ്റ് യോര്‍ക്ക്‌ഷെയറിലാണ് പട്ടാളം ദിരിതാശ്വാസവുമായി രംഗത്തുള്ളത്.
യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കുള്ള ചെറു വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കി. പല അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും തടസമുണ്ടായിട്ടുണ്ട്. റോഡ്-റയില്‍ ഗതാഗതം താറുമാറായി. ഈസിജെറ്റിന്റെ 350 വിമാനര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിപ്പുണ്ട്. ഹീത്രൂവില്‍ നിന്നുള്ള ബ്രിട്ടീഷ് എയര്‍വേസിന്റെ 60 സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ആഭ്യന്തര വിമാനസര്‍വീസുകള്‍ എല്ലാം നിലച്ചിരിക്കുകയാണ്. ഗാട്ട്വിക്ക് വിമാനത്താവളത്തില്‍നിന്നും ഇന്നലെ നൂറിലറെ സര്‍വീസുകള്‍ നടന്നില്ല. ഹാര്‍ബറുകളില്‍ പലേടത്തും കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററുകളും നേവിയുടെ യുദ്ധക്കപ്പലുകളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ട്.
Post Your Comments