ദുബൈ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നിലപാട് ന്യൂനപക്ഷവിരുദ്ധമാണെന്ന് പറഞ്ഞ് കാസര്‍കോട് ഡി.സി.സി നിര്‍വാഹക സമിതിയംഗം രാജിവെച്ചു. ദുബൈയിലെ വ്യവസായിയും ഡി.സി.സി അംഗവുമായ സി.ബി. മുഹമ്മദ് ഹനീഫാണ് ദുബൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ രാജി പ്രഖ്യാപിച്ചത്.
ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ് ഇന്ന് ചില സ്വാര്ഥതാല്പര്യക്കാരുടെ കൈയിലെ കളിപ്പാട്ടമായി മാറി. ഭൂരിപക്ഷ വോട്ടുബാങ്കില്‍ കണ്ണുവെച്ചിരിക്കുന്ന കോണ്‍ഗ്രസ് ന്യൂനപക്ഷത്തിന്റെ പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടുകയാണ്. ന്യൂനപക്ഷ, ദലിത്, അധഃസ്ഥിത വിഭാഗങ്ങളെ കോണ്‍ഗ്രസ് പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുന്നു.
രാജ്യത്തെ പതിനായിരക്കണക്കിന് മുസ്ലിംകള്, പിറന്ന മണ്ണില്‍ ജീവിക്കുന്നതിനായി രാപ്പകല്‍ സമരം നയിക്കുമ്ബോള്‍ അതിന് അഭിവാദ്യം ചെയ്യാന്‍ പോലും സോണിയ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തയാറല്ല. കാരണം ഭൂരിപക്ഷത്തെ ഭയന്നാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത് -അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ആദ്യമായി തടങ്കല്‍പാളയം നിര്‍മിക്കാന്‍ അനുമതി നല്‍കിയത് രമേശ് ചെന്നിത്തലയെന്ന ആഭ്യന്തര മന്ത്രിയാണ്. ജാതീയതക്ക് മാത്രം പ്രാമുഖ്യം നല്‍കിയാണ് നേരത്തെ ആഭ്യന്തര മന്ത്രിയായ സമയത്തും ഇപ്പോള്‍ പ്രതിപക്ഷ നേതാവായിരിക്കുമ്ബോഴും ചെന്നിത്തല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സരിത കേസ് ഊതി വീര്‍പ്പിച്ചതിനു പിന്നിലും ചെന്നിത്തലയുടെ കരങ്ങളുണ്ട്.
കാസര്‍കോട് ഉദുമ നിയമസഭ മണ്ഡലത്തില്‍ കെ. സുധാകരന് മത്സരിച്ചപ്പോള്‍ പള്ളിക്കര പഞ്ചായത്തിലെ 2000 വോട്ടുകള്‍ മറിച്ചു നല്‍കിയത് കാസര്‍കോട് ഡി.സി.സി അധ്യക്ഷന്‍ ഹക്കീം കുന്നിലിെന്റ നേതൃത്വത്തിലായിരുെന്നന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും 40 വര്‍ഷത്തിലേറെ കാലം രമേശ് ചെന്നിത്തലയോടൊപ്പം പ്രവര്‍ത്തിച്ച മുഹമ്മദ് ഹനീഫ് ആവശ്യപ്പെട്ടു. തുടർന്ന് ഐ.എന്‍.എല്ലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സി.ബി. മുഹമ്മദ് ഹനീഫ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments