തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് 2019 ലോക് സഭ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക പരിഷ്‌കരിച്ച് വോട്ടെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി വിധി നടപ്പാക്കുമമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കമ്മീഷന്‍ കോടതിയെ അറിയിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍പട്ടിക അംഗീകരിക്കണമെന്ന് ആവശ്യപ്പെടും. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കമ്മീഷന്‍ നിര്‍ത്തിവച്ചു.
നിശ്ചിത സമയത്തിനുള്ളില്‍ തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതു കമ്മിഷനു വെല്ലുവിളിയായിട്ടുണ്ട്. വാര്‍ഡ് പുനര്‍വിഭജനം വോട്ടര്‍പട്ടിക പരിഷ്‌കരണത്തെ ബാധിക്കുമോയെന്ന ആശങ്കയും ഉണ്ട്.2019ലെ വോട്ടര്‍പട്ടിക ഉപയോഗിക്കണമെങ്കില്‍ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക വാര്‍ഡ് അടിസഥാനത്തിലാക്കണം. ഇതിന് ഓരോ വോട്ടറുടെയും വിട്ടിലെത്തി ആ വാര്‍ഡിലെ അംഗമാണെന്ന് ഉറപ്പ് വരുത്തണം. 25,000 ബൂത്തുകളില്‍ ഈ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനായി 10 കോടിയോളം രൂപ ചെലവു വരും. വാര്‍ഡ് വിഭജനമാണു കമ്മിഷനു മുന്നിലെ മറ്റൊരു വെല്ലുവിളി.
തദേശതിരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പട്ടിക ഉപയോഗിക്കാം . 2015 വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ യുഡിഎഫ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. 2020 ഫെബ്രുവരി ഏഴുവരെ ചേര്‍ത്ത പേരുകള്‍ കൂടി ഉള്‍പെടുത്തി വോട്ടര്‍പട്ടിക തയ്യാറാക്കാനും നിര്‍ദ്ദേശമുണ്ട്.
Post Your Comments