Latest NewsKeralaNews

അണലിയുടെ കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യത്തിനായി മണ്ണാറശാല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നേര്‍ന്ന് ജനങ്ങള്‍.

തിരുവനന്തപുരം : അണലിയുടെ കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ പുരോഗതിക്കായി മണ്ണാറശാല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നേര്‍ന്ന് ജനങ്ങള്‍. വാവ സുരേഷിന്റെ ആരോഗ്യത്തിനായി കേരളത്തിലെ ഏറ്റവും വലിയ നാഗരാജ ക്ഷേത്രത്തില്‍ പലതരം വഴിപാടുകൾ അഭ്യുദയകാംക്ഷികള്‍ നേരുന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ രോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാല്‍ അപകടനില തരണം ചെയ്തുവെന്ന് പറയാനായിട്ടില്ലെന്നും അടുത്ത 72 മണിക്കൂറുകള്‍ വാവ സുരേഷിന്‍റെ ആരോഗ്യനില സംബന്ധിച്ച് നിര്‍ണ്ണായകമാണെന്നും മെഡിക്കല്‍ കോളേജില്‍ നിന്നുള്ള റിപ്പോര്‍ട്ടിൽ പറയുന്നു.

Also read : മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിലെ പൊട്ടിത്തെറിക്ക് പിന്നാലെ പരസ്യ പ്രതികരണവുമായി വനിതാ ലീഗ് നേതാവ് രംഗത്ത് എത്തിയത് മുസ്ലീംലീഗിനെ ഞെട്ടിച്ചു : നേതാവിനെ പുറത്താക്കിയത് പാണക്കാട് സാദിഖലി തങളുടെ നിര്‍ദേശപ്രകാരം

കല്ലേറത്തെ ഒരു വീട്ടില്‍ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാര്‍ ആവശ്യപ്പെട്ട പ്രകാരം പുറത്തെടുക്കവെ കൈയ്യില്‍ കടിയേൽക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഗ്ഷനില്‍ വച്ചാണ് വാവയ്ക്ക് കടിയേറ്റത് എന്നാണ് വിവരം. കൈയ്യിലുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമിക ശൂശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button