ന്യൂഡല്‍ഹി : പ്രധാനമന്ത്രിയ്ക്കെതിരെ പട നയിക്കാന്‍ അരവിന്ദ് കെജ്രിവാളിനെ കിട്ടുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍ , മമത ബാനര്‍ജി എന്നിവര്‍ ഡല്‍ഹിയിലേയ്ക്ക് ഉറ്റു നോക്കിയിരുന്നത് . എന്നാല്‍ ഇപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാത്രമാണ് കെജ്രിവാള്‍ ക്ഷണിച്ചിരിക്കുന്നത് .മറ്റൊരു സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളെയോ മുഖ്യമന്ത്രിമാരെയോ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിക്കില്ലെന്ന് ആംആദ്മി നേതാവ് ഗോപാല്‍ റായ് പറഞ്ഞു .
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് ക്ഷണിച്ച് കേന്ദ്രവുമായുള്ള ബന്ധം സുഗമമാക്കാനുള്ള ശ്രമത്തിലാണ് കെജ്രിവാള്‍ . ഫെബ്രുവരി 16 ന് രാംലീല മൈതാനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്കാണ് പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്‌ജ്വല വിജയം നേടി അധികാരം നിലനിര്‍ത്തിയ കെജ്‌രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രിയായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ നിയമിച്ചു.
വൈകിട്ടോടെ പുറത്തിറങ്ങിയ വിജ്‌ഞാപനപ്രകാരം മനീഷ് സിസോദിയ, സത്യേന്ദര്‍ ജയ്‌ന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവരാണു മന്ത്രിമാര്‍. ഇവരും നാളെ നടക്കുന്ന ചടങ്ങില്‍ കെജ്‌രിവാളിനൊപ്പം സത്യപ്രതിജ്‌ഞ ചെയ്യും.നരേന്ദ്രമോദി അന്ന് വരാണസി സന്ദര്‍ശിക്കുന്നതിനാല്‍ ചടങ്ങിനെത്തുമോയെന്ന് വ്യക്തമല്ല. എന്നിരുന്നാലും മോദി പങ്കെടുക്കണമെന്നത് ആം ആദ്മി നേതാക്കളുടെ ആഗ്രഹമാണെന്നും ഗോപാല്‍ റായ് പറഞ്ഞു .
മകളുടെ കല്യാണത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച റിക്ഷക്കാരന് ലഭിച്ച മറുപടി
കെജ്രിവാള്‍ ജയിച്ച ശേഷം ആശംസ അര്‍പ്പിച്ച നരേന്ദ്രമോദിയ്ക്ക് തിരികെ നന്ദി പറഞ്ഞ കെജ്രിവാള്‍ വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് പ്രഖ്യാപിച്ചത് .
Post Your Comments