കേരളത്തില്‍ മൈനകള്‍ പെരുകുന്നു വരാനിരിയ്ക്കുന്നത് കാലാവസ്ഥാ ദുരന്തമെന്ന് സൂചന. കൊച്ചിയിലാണ് പലതരത്തിലുള്ള മൈനകള്‍ കൂട്ടംകൂടി എത്തിയിരിക്കുന്നത്. നഗരത്തില്‍ മൈനകളുടെ എണ്ണം മാത്രമല്ല, ഇനങ്ങളും വര്‍ധിക്കുകയാണെന്നു പഠനം വ്യക്തമാക്കുന്നു. മൈനകളുടെ എണ്ണം വര്‍ധിക്കുന്നതു നഗരത്തിന്റെ ചൂടു കൂടുന്നതിന്റെയും ജൈവമാലിന്യം വര്‍ധിക്കുന്നതിന്റെയും ലക്ഷണമാണെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.
കൊച്ചി നഗരത്തിലെ പക്ഷികളെയും ചിത്രശലഭങ്ങളെയും പറ്റി പഠിക്കുന്ന തേവര സേക്രഡ് ഹാര്‍ട്ട് കോളജ് സുവോളജി വിഭാഗം ഗവേഷകനായ എബിന്‍ ജോസ്ലിഫ്, ഗവേഷണ മാര്‍ഗദര്‍ശി ഡോ. സാംസണ്‍ ഡേവിസ് പടയാട്ടി എന്നിവരുടേതാണു മുന്നറിയിപ്പ്. ഒപ്പം ചില ഗുണങ്ങള്‍ കൂടിയുണ്ട്. പുല്‍ച്ചാടികളെ നിയന്ത്രിക്കുന്നതിനും ജൈവമാലിന്യം കുറയ്ക്കുന്നതിനും മൈനകള്‍ നഗരത്തെ സഹായിക്കുന്നു
എബിന്‍ ജോസ്ലിഫ്, ഡോ. സാംസണ്‍ ഡേവിസ് പടയാട്ടി എന്നിവര്‍ സമീപകാലത്ത് ആറുതരം മൈനകളെ കൊച്ചി നഗര പരിസരങ്ങളില്‍ കണ്ടെത്തുകയുണ്ടായി. നാട്ടുമൈന (മാടത്ത) (Common Myna – Acridotheres tristis) , കിന്നരിമൈന (Jungle Myna – Acridotheres fuscus) കരിന്തലച്ചിക്കാളി (Brahminy Starling – Sturnia pagodarum), ചാരത്തലക്കാളി (Chestnut-tailed Starling – Sturnia malabarica malabarica), ഗരുഡന്‍ ചാരക്കാളി (Malabar Starling / Blyth’s Starling – Sturnia malabarica blythii), റോസ് മൈന എന്നവയാണെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു
Post Your Comments