KeralaLatest NewsIndia

ഈ ചേടത്തിയാണ് 30 കാരനെ വിവാഹം കഴിക്കാൻ മറ്റൊരു യുവതിയുടെ പടം കാട്ടി തട്ടിപ്പ് നടത്തിയത്

അതേസമയം യുവതിയുടെ ഫോട്ടോ ഉപയോഗിച്ച്‌ ആള്‍മാറാട്ടം നടത്തി വിവാഹം ഉറപ്പിച്ചത് എന്തിനാണെന്നതിന് റെജിമോള്‍ ഇതുവരെ വ്യക്തമായ മൊഴി നല്‍കിയിട്ടില്ല.

കുമരകം: ഈ ചേടത്തിയാണ് 23 കാരിയായ മറ്റൊരു യുവതിയുടെ പടം കാട്ടി 30കാരനായ യുവാവുമായി കല്യാണം ഉറപ്പിച്ചത്. തിരുവാര്‍പ്പ് മണയത്തറ റെജിമോള്‍(43)ക്കെതിരെയാണ് ആള്‍മാറാട്ടം നടത്തി കബളിപ്പിച്ചതിന് പൊലീസ് കേസെടുത്തിരിക്കുന്നത്. കബളിപ്പിക്കപ്പെട്ട കണ്ണൂര്‍ തളിപ്പറമ്പ് കൂവേരി കാക്കാമണി വിഗേഷി(30)ന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.ഫോണിലൂടെയുള്ള യുവാവിന്റെ സംസാരം ഇഷ്ടപ്പെട്ടതു മൂലമാണ് ബന്ധം തുടര്‍ന്നതെന്നു മാത്രമാണ് റെജിമോളുടെ മൊഴി. അതേസമയം യുവതിയുടെ ഫോട്ടോ ഉപയോഗിച്ച്‌ ആള്‍മാറാട്ടം നടത്തി വിവാഹം ഉറപ്പിച്ചത് എന്തിനാണെന്നതിന് റെജിമോള്‍ ഇതുവരെ വ്യക്തമായ മൊഴി നല്‍കിയിട്ടില്ല.

പൊലീസ് കസ്റ്റഡിയിലെടുത്ത റെജിമോളെ ഇന്നലെ വൈകിട്ടോടെ ജാമ്യത്തില്‍ വിട്ടു. സാമ്ബത്തികത്തട്ടിപ്പു നടന്നിട്ടില്ലെന്നും ആള്‍മാറാട്ടം നടത്തി കബളിപ്പിച്ചതിനാണ് കേസെന്നു സിഐ ഷിബു പാപ്പച്ചന്‍ പറഞ്ഞു. വാട്‌സാപ്പില്‍ കണ്ട പെണ്‍കുട്ടി എന്ന നിലയിലാണ് ബന്ധം തുടര്‍ന്നതെന്നും സംസാരത്തിലെ നിഷ്‌കളങ്കത മൂലമാണ് ഇഷ്ടപ്പെട്ടതെന്നും വിഗേഷ് പറഞ്ഞു. റെജിമോള്‍ വിവാഹിതയാണ്. വാട്‌സാപില്‍ ഇട്ട ചിത്രത്തിലെ പെണ്‍കുട്ടി എന്ന വ്യാജേന റെജിമോള്‍ യുവാവുമായി ഫോണ്‍ വിളി നടത്തുകയായിരുന്നു.

6 മാസമായി ഇരുവരും തമ്മില്‍ ഫോണ്‍ വിളി നടത്തി വരികയായിരുന്നു. തുടര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്.നാളെയാണ് ഇവരുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിവാഹ ബ്ലൗസിന്റെ അളവ് വാങ്ങാന്‍ വിഗേഷിന്റെ സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും എത്തിയപ്പോഴാണു കള്ളി വെളിച്ചത്തായത്. തിരുവാര്‍പ്പ് പഞ്ചായത്തിലെ ആശാ വര്‍ക്കറായി ജോലി ചെയ്യുകയാണ് റെജിമോള്‍.

സമീപവാസിയായ 23 വയസ്സുകാരിയുടെ പടമാണ് തട്ടിപ്പിനായി വീട്ടമ്മ ഉപയോഗിച്ചത്. പ്രണയം വിവാഹാലോചനയിലേക്ക് നീങ്ങിയതോടെ വിവാഹം ഉറപ്പിക്കുന്നതിനായി വിഗേഷിന്റെ അച്ഛന്‍ ബാലകൃഷ്ണനും സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും കഴിഞ്ഞ മാസം 27ന് തിരുവാര്‍പ്പിലെ വീട്ടിലേക്കു വരാന്‍ നിശ്ചയിച്ചു. എന്നാല്‍ ബുദ്ധിപൂര്‍വ്വം ഇവര്‍ വീട്ടിലേക്ക് വരുന്നത് വീട്ടമ്മ തടഞ്ഞു. ബന്ധു മരിച്ചതു മൂലം വീട്ടിലേക്കു വരേണ്ടെന്നും കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ എത്തിയാല്‍ മതിയെന്നും വിഗേഷിന്റെ ബന്ധുക്കളെ വീട്ടമ്മ അറിയിച്ചു. ഇതിനുസരിച്ച്‌ യുവാവിന്റെ വീട്ടുകാര്‍ ലോഡ്ജില്‍ എത്തി.

പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി വീട്ടമ്മയും മറ്റൊരാളും അവിടെ വന്നു. ഇരുകൂട്ടരും പരിചയപ്പെട്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ കാണണമെന്നു വിഗേഷിന്റെ അച്ഛന്‍ ബാലകൃഷ്ണന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഗതാഗതക്കുരുക്കു മൂലം അവിടെ എത്താന്‍ കഴിയില്ലെന്നു പറഞ്ഞു വീട്ടമ്മ കൂടിക്കാഴ്ച മുടക്കി.16ന് നടത്തേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങള്‍ വിഗേഷിന്റെ വീട്ടില്‍ നടന്നു വരികയായിരുന്നു. 3 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു വീട് മോടി പിടിപ്പിച്ചു. പന്തലും ഇട്ടു.കല്യാണപ്പെണ്ണിന് ഇടാനുള്ള അളവ് ബ്ലൗസുമായി കണ്ണൂരിലുള്ള ബന്ധുവീട്ടില്‍ എത്താമെന്നു വീട്ടമ്മ അറിയിച്ചിരുന്നു.

രാമായണ എക്‌സ്പ്രസ്; രാജ്യത്തെ പ്രധാന രാമക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്നതിനായി ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ

എത്താതെ വന്നപ്പോള്‍ വിഗേഷിന്റെ സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും പെണ്‍കുട്ടിയുടെ വീട്ടിലേക്കു വരാന്‍ നിശ്ചയിച്ചു. കഴിഞ്ഞ ബുധനാഴ്ച അവര്‍ കോട്ടയത്ത് എത്തി പെണ്‍കുട്ടിയെ വിളിച്ചു. അമ്മയ്ക്കു ചിക്കന്‍പോക്സാണെന്നും വീട്ടിലേക്കു വരേണ്ടന്നും വീട്ടമ്മ അവരെ അറിയിച്ചു.ഇതോടെ സഹോദരിക്കും ഭര്‍ത്താവിനും സംശയമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്.അയല്‍ പക്കത്ത് അന്വേഷിച്ചപ്പോള്‍ വിഗേഷ് സ്‌നേഹിച്ച പെണ്‍കുട്ടി അയല്പക്കത്തേ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button