Latest NewsKeralaNews

പ്രണയദിനത്തില്‍ കാമുകന്‍ കാമുകിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു

 

കൊച്ചി : പ്രണയദിനത്തില്‍ കാമുകന്‍ കാമുകിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു . പ്രണയനൈരാശ്യമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. പെരുമ്പാവൂര്‍ സ്വദേശി സഗീറിനെതിരെ എറണാകുളം പച്ചാളം സ്വദേശിനിയായ യുവതിയാണ് പൊലീസിനെ സമീപിച്ചത്. എംജി റോഡില്‍ ഇവര്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ പിന്നിലൂടെ വന്ന് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതിയില്‍ പറയുന്നത്.

രണ്ടു വര്‍ഷത്തില്‍ ഏറെയായി ഇരുവരും അടുപ്പത്തിലായിരുന്നു. കുറച്ചു നാളായി രണ്ടു പേര്‍ക്കും ഇടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുകയും പിരിയുകയും ചെയ്തു. ഇതിനിടെ ബന്ധം തുടരണമെന്ന ആവശ്യവുമായി സഗീര്‍ യുവതിയെ സമീപിച്ചെങ്കിലും പെണ്‍കുട്ടി അതിനു തയാറായില്ല.

ഇതിനിടെ യുവതിയുടെ വിവാഹം ഉറപ്പിച്ചതായും സംശയം തോന്നിയതോടെയാണ് ആക്രമണം നടത്തിയതെന്നാണ് പരാതിക്കാരി പറയുന്നത്. ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനു സമീപം യുവതി എത്തുന്നത് കാത്തു നിന്ന ശേഷം കാര്‍ ഇടിപ്പിക്കുകയായിരുന്നു. യുവാവിനെതിരെ വധശ്രമത്തിനു കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. </p>

shortlink

Related Articles

Post Your Comments

Related Articles


Back to top button