KeralaLatest NewsNews

ബിജെപിയുടെ ഉള്ളിയുടെ തൊലി ഇത്രയും കാലം അവര്‍ തന്നെയാണ് പൊളിച്ചത്, ഇനിയും അവര്‍ തന്നെ അത് പൊളിച്ചോളും; പരിഹാസവുമായി കെ.മുരളീധരന്‍

തിരുവനന്തപുരം: കെ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തതില്‍ പരിഹസിച്ച് കെ മുരളീധരന്‍ എംപി. ഇത്രയും കാലം ബിജെപിയുടെ ഉള്ളിയുടെ തൊലി അവര്‍ തന്നെയാണ് പൊളിച്ചത്, ഇനിയും അവര്‍ തന്നെ അത് പൊളിച്ചോളുമെന്ന് മുരളീധരന്‍ പരിഹസിച്ചു.

മോദിയുടെ നല്ല കാലത്ത് പോലും കേരളത്തില്‍ ബിജെപി രക്ഷപ്പെട്ടിട്ടില്ല, എന്നിട്ടാണോ ഇപ്പോള്‍ എന്ന് മുരളീധരന്‍ ചോദിച്ചു. കേരളത്തില്‍ ബിജെപിയുടെ സ്ഥിതി, പണ്ടേ ദുര്‍ബല, പിന്നെ ഗര്‍ഭിണിയും എന്ന സ്ഥിതിയിലാണെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ച് രാവിലെയാണ് ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ പ്രഖ്യാപനം നടത്തിയത്. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍.

അതേസമയം ബിജെപിയില്‍ ഗ്രൂപ്പുകളില്ലെന്നും പാര്‍ട്ടിയിലെ എല്ലാവരേയും ഒരുമിപ്പിച്ച് മുന്നോട്ട് പോകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടി എല്‍പ്പിച്ച ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കും. ബിജെപിയെ ശക്തമായി മുന്നോട്ട് കൊണ്ട് പോകാന്‍ ലഭിച്ച അവസരമാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button