കൊറോണയ്ക്ക് പിന്നാലെ മനുഷ്യരാശിയ്ക്ക് ഭീഷണിയായി മറ്റൊരു മാരക വൈറസിന്റെ ആവിര്‍ഭാവം. പന്നികളില്‍ ബ്രൂസില്ല വൈറസ് കണ്ടെത്തി. പന്നി മാംസം കഴിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കുക. ലോകം മുഴുവനം കൊറോണ വൈറസ് ഭീതി വളര്‍ത്തുമ്പോള്‍ കേരളത്തില്‍ ആശങ്ക പടര്‍ത്തി ബ്രൂസില്ല വൈറസ്. തൊടുപുഴ കോലാനി പൗള്‍ട്രി ഫാമിലെ പന്നികള്‍ക്കാണ് ബ്രൂസില്ല വൈറസ്. രോഗം കണ്ടെത്തിയ 20 പന്നികളെ കൊന്നു കുഴിച്ചുമൂടി. രോഗം മനുഷ്യരിലേക്കും പടരാന്‍ സാധ്യതയുണ്ടെന്ന സാഹചര്യത്തില്‍ അനിമല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് കൊന്നത്.
പതിനൊന്ന് പന്നികളെയും ഒന്‍പത് കുഞ്ഞുങ്ങളെയുമാണ് കൊന്നത്. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. പന്നികളുടെ രക്തം പരിശോധിച്ചതിലൂടെയാണ് വൈറസ് കണ്ടെത്തിയത്. ഫാമിലെ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പരിശോധന നടത്തി.
ആറുമാസം ഫാമിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതാണ്. മൃഗങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് ചാണകത്തിലൂടെയും മൂത്രത്തിലൂടെയും മറ്റുമാണ് ഈ വൈറസ് പടരുക.
Post Your Comments