നെയ്യാറ്റിന്‍കര: ഇടവഴിയില്‍ രക്തതുളളികള്‍,മതിലില്‍ ചോരക്കറയും രകതം തുടച്ച തുണിയും. സംഭവമെന്തന്നറിയാതെ നാട്ടുകാര്‍ ആശങ്കയില്‍. നെയ്യാറ്റിന്‍കര ജില്ലാകോടതി സമുച്ചയത്തിന് സമീപമാണ് സംഭവം. ഇന്നലെ രാവിലെയാണ് കോടതിസമുച്ചയത്തിന് പിന്നിലെ വഴിയരികിലും മതിലിലും ചേരക്കറയും രക്തംതുടച്ച തുണിയും കണ്ടെത്തിയത്.
രക്തത്തുളളികള്‍ തൊട്ടടുത്ത് ഇടവഴിയിലും ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മതില്‍ കൈപ്പത്തിയില്‍ ചേര തേച്ചിരിക്കുന്ന അടയാളമാണുള്ളത്.താഴിട്ട് പൂട്ടിയ ഗേറ്റിന് മുന്നിലും രക്തതുള്ളികള്‍ വീണ് കിടക്കുന്നുണ്ട്. വഴിയരികിലെ രക്തതുള്ളികല്‍ക്കു പുറമെ മതിലിനപ്പുറത്തെ വാഴയിലയിലും രക്തം തുടച്ചിട്ടുണ്ട്. ദേശീയ പാതയില്‍ നിന്ന് കുറച്ച് അകത്തേക്കാണ് ജില്ലാകോടി സമുച്ചയം. ജനവാസ മേഖലയാണിവിടം.
കടവിന്റെ മുകള്‍ഭാഗത്ത് ചോരപ്പാടുകള്‍ അപ്രത്യക്ഷമാകുന്നത് സംശയത്തിന്റെ ആക്കം കൂട്ടുന്നു. എന്നാല്‍ കടവിലെ പടിയിലെങ്ങും ചോരക്കറ കണ്ടെത്താനായിട്ടില്ല. വിവരമറിഞ്ഞ് നെയ്യാറ്റിന്‍കര എസ്‌ഐയും സംഘവും സ്ഥലം സന്ദര്‍ശിച്ചിരുന്നു. രക്തക്കറ പുരണ്ട തുണി പോലീസ് കണ്ടെടുത്തു. സംശയാസ്പദമായി ഒന്നുമില്ലെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ നാട്ടുകാര്‍ ആശങ്കയിലാണ്. ഡോഗ് സ്‌ക്വാഡോ ഫോറന്‍സിക് വിദ്ഗധരോ സ്ഥലത്തെത്താത്തതിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. സംഭവുമായി ബന്ധപ്പെട്ട് ആരുടെയും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
Post Your Comments