KeralaLatest NewsNews

യൂത്ത് കോൺഗ്രസ് നേതാവിന് ഡിസിസി ജനറൽ സെക്രട്ടറിയുടെ വക ക്രൂര മർദ്ദനം

തിരുവനന്തപുരം ∙ മാരായമുട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ മര്‍ദനം.  ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷിന്‍റെ നേതൃത്വത്തിലാണ് ആക്രമിച്ചത്. ജോസിനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. മാരായമൂട്ടം സഹകരണ ബാങ്കിനു മുന്നിൽ കഴിഞ്ഞ മൂന്നാം തീയതിയാണ് സംഭവം നടന്നത്.

സുരേഷിന്റെ സഹോദരൻ മാരായമൂട്ടം സഹകരണ ബാങ്കിന്റെ മുന്‍ ഭരണസമിതി പ്രസിഡന്റായിരുന്നു. ആ സമയത്ത് നടന്ന അഴിമതിയെക്കുറിച്ച് ജോസ് വിജിലൻസിനടക്കം പരാതി നൽകിയിരുന്നു.

പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുരേഷും സുരേഷിന്റെ സുഹൃത്തും സഹോദരൻമാരും പല തവണ ജോസിനെ സമീപിച്ചിരുന്നു. എന്നാൽ പരാതി പിൻവലിക്കാൻ തയ്യാറായില്ല. അതോടു കൂടിയാണ് ആക്രമിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. പൊലീസ് കേസെടുത്തുവെങ്കിലും അന്വേഷണം വൈകിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്. തലയ്ക്ക് ഗുരതരമായി പരിക്കേറ്റ ജോസ് ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button