Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയേറുന്നു, കൊലയാളിയെ തേടി പോലീസ്

തൃശൂര്‍: തൃശൂര്‍ കുറാഞ്ചേരിയില്‍ വിജനമായ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഒറ്റപ്പാലം സ്വദേശിനിയായ അന്‍പത്തിയൊന്നുകാരിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടത്. രാത്രി എട്ടു മണിയോടെയാണ് ആളെ തിരിച്ചറിഞ്ഞത്. ആഭരണവും വസ്ത്രാവശിഷ്ടങ്ങളും കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്.സ്ത്രീയെ കൊലപ്പെടുത്തിയതാണെന്നാണ് സൂചനകള്‍.

സ്ത്രീയെ കാണാനില്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഒറ്റപ്പാലം പൊലീസിന് പരാതി നല്‍കിയിരുന്നു. ഈ സമയത്താണ് അജ്ഞാത ജഡം കണ്ട വിവരം അറിഞ്ഞതും ഈ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞതും. പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ കാര്യങ്ങള്‍ക്ക് വ്യക്തത വരൂ. ഇവര്‍ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍ കൊല്ലപ്പെട്ട സ്ത്രീയുടെ പേരു വിവരങ്ങള്‍ പൊലീസ് ഒപുറത്തുവിട്ടിട്ടില്ല. മൃതദേഹം കണ്ട സ്ഥലം മദ്യപസംഘങ്ങളും താവളം കൂടിയാണ്. സ്ത്രീ എങ്ങനെ ഈ കുന്നിന്‍ മുകളില്‍ എത്തിയതെന്ന് ഇനിയും വ്യക്തമല്ല. ഒരാഴ്ച മുമ്പാണ് കാണാതായത്. കുറാഞ്ചേരി മേഖലയിലെ സിസിടിവി കാമറകള്‍ പരിശോധിച്ചു വരികയാണ്.

ആദ്യഘട്ട പരിശോധനയില്‍ പോലീസിന് കൊലപാതകമാണെന്നാണ് സൂചന. ആ രീതിയില്‍ തന്നെയാണ് അന്വേഷണം. നടത്തുന്നതും. ഇവരുടെ സ്വര്‍ണമാല കണ്ടാണ് കൊല്ലപ്പെട്ടതാരാണെന്ന് തിരിച്ചറിഞ്ഞത്. ഇത് തന്നെയാണ് പോലീസിന് മുന്നിലുള്ള ഏക തെളിവും. ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും ചിത്രങ്ങള്‍ പോലീസ് പുറത്തു വിട്ടിരുന്നു. മാലയും കമ്മലും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ മൃതദേഹത്തില്‍ നിന്ന് എടുത്തു മാറ്റിയിരുന്നില്ല. കുന്നിന്‍ മുകളില്‍ കൊണ്ടുവന്നാണ് തീവച്ചു കൊന്നതെന്ന് വ്യക്തമല്ല. വേറെ എവിടെയെങ്കിലും കൊന്ന ശേഷം മൃതദേഹം കത്തിക്കാന്‍ വേണ്ടി കുന്നിന്‍ പുറത്തു കൊണ്ടുവന്നതാകാനും സാധ്യതയുണ്ട്.വടക്കാഞ്ചേരി റോഡില്‍ കുറാഞ്ചേരിയില്‍ ഇങ്ങനെ വിജനമായ കുന്ന് തിരഞ്ഞെടുത്തതും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്തായാലും അതിബുദ്ധിമാനായ ആ കൊലയാളിയെ തേടുകയാണ് പോലീസിപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button