Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

തങ്ങള്‍ക്കൊപ്പം പ്രണയദിനമാഘോഷിക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ച് ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍

ന്യൂഡല്‍ഹി: പ്രണയദിനം തങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍. സമരവേദിക്കടുത്ത് പതിച്ച പോസ്റ്ററിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം. മോദിക്കായി പ്രണയഗാനവും അപ്രതീക്ഷിതസമ്മാനവും ഒരുക്കിയിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ അറിയിച്ചിട്ടുണ്ട്.

‘പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കോ ആര്‍ക്കുവേണമെങ്കിലും ഞങ്ങളോട് സംസാരിക്കാം. പൗരത്വനിയമഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിയുമെങ്കില്‍ പ്രതിഷേധങ്ങള്‍ ഞങ്ങള്‍ അവസാനിപ്പിക്കും’ -ഷഹീന്‍ബാഗിലെ സമരക്കാരിലൊരാളായ സയ്യിദ് താസീര്‍ അഹമദ് പറഞ്ഞു. പ്രധാനറോഡുകളിലെ ഗതാഗതം തടസ്സപ്പെടുത്തിയുള്ള സമരം നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന ആരോപണം താസിര്‍ നിഷേധിച്ചു.

പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന സമരക്കാര്‍ കഴിഞ്ഞ 50 ദിവസത്തോളമായി ഷഹീന്‍ ബാഗില്‍ സമരം നടത്തിയിരുന്നു.മേഖലയിലെ പ്രധാന റോഡുകള്‍ ഉപരോധിച്ചതിനാല്‍ വലിയ ഗതാഗതക്കുരുക്കാണ് പലപ്പോഴും ഈ ഭാഗത്ത് അനുഭവപ്പെടുന്നത്.

രണ്ട് മാസമായി ഷഹീന്‍ ബാഗിലെ റോഡുകള്‍ പൗരത്വ നിയമഭേദഗതിക്കെതിരെ സമരം നടത്തുന്നവര്‍ തടസ്സപ്പെടുത്തിയിരിക്കുകയായിരുന്നു.സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്ക്കെതിരെ തുടരുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പ്രതിഷേധമാണ്. 2019 ഡിസംബര്‍ 15 നു ഷഹീന്‍ ബാഗില്‍ പത്ത് സ്ത്രീകള്‍ ചേര്‍ന്ന് സമരം തുടങ്ങിയത്. പിന്നീട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കാളികളായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button