Latest NewsNewsIndia

നിര്‍ഭയ കേസ് പരിഗണിച്ച് കൊണ്ടിരിക്കെ ജസ്റ്റിസ് ആര്‍ ഭാനുമതി കോടതിയില്‍ കുഴഞ്ഞു വീണു

ദില്ലി: നിര്‍ഭയ കേസ് പരിഗണിച്ച് കൊണ്ടിരിക്കെ ജസ്റ്റിസ് ആര്‍ ഭാനുമതി കോടതിയില്‍ കുഴഞ്ഞു വീണു.നിര്‍ഭയ കേസ് കേട്ടുകൊണ്ടിരിക്കെയാണ് സംഭവം. പ്രതികളെ വെവ്വേറെ തൂക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നത് ഈമാസം 20 ലേക്ക് മാറ്റിയിരുന്നു. ഈ തീരുമാനം പറയുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്

കോടതി ജീവനക്കാര്‍ ജഡ്ജിയെ കോടതിയില്‍ നിന്നു പുറത്തേക്ക് കൊണ്ടുപോയി. ചേംബറിലെത്തിച്ച ജഡ്ജിയെ സുപ്രീംകോടതി ഡോക്ടര്‍മാരെത്തി പരിശോധിച്ചു. പ്രതികളെ വെവ്വേറെ തൂക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നത് ഈമാസം 20 ലേക്ക് മാറ്റിയിരുന്നു. ഈ തീരുമാനം പറയുന്നതിനിടെ ജസ്റ്റിസ് ആര്‍ ഭാനുമതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഹര്‍ജി മാറ്റുന്ന കാര്യത്തില്‍ വിധി പറയാന്‍ ജസ്റ്റിസ് അശോക് ഭൂഷനോട് ആവശ്യപ്പെട്ടു . അശോക് ഭൂഷണ്‍ തീരുമാനം പറയുന്നതിനിടെ ഒരു ഭാഗത്തേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button