Latest NewsNewsIndia

പൗരത്വ നിയമഭേദഗതി; അമിത് ഷായുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കണ്ണന്‍ ഗോപിനാഥന്‍

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തണമെന്നുള്ളവർക്ക് ചർച്ച നടത്താമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. അമിത്ഷായുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അദ്ദേഹം കത്തയച്ചു.

Read also: മാസങ്ങള്‍ക്ക് മുൻപ് നമ്മള്‍ മരിച്ചുവെന്നാണ് തോന്നിയത്; ഇതൊരു നീണ്ട പോരാട്ടമാണെന്ന് അനുരാഗ് കശ്യപ്

‘സി.എ.എ-എന്‍.ആര്‍.സി വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള അങ്ങയുടെ ക്ഷണം സ്വീകരിച്ചിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ ദല്‍ഹിയിലില്ല. ദയവു ചെയ്ത് താങ്കള്‍ക്ക് സൗകര്യപ്രദമാകുന്ന ഒരു ദിവസം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു’ എന്നാണ് കത്തിൽ കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button