കാസര്‍കോട്: മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെച്ച സംഭവത്തിൽ അറസ്റ്റിലായ ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറില്‍ സയനൈഡ് ശേഖരമുണ്ടെന്ന സംശയത്തില്‍ ആരംഭിച്ച പൊലീസിന് തിരിച്ചടി. ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ പൊടി സയനൈഡ് ആണെന്ന നിഗമനത്തിലാണ് ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചത്. എന്നാല്‍ പരിശോധനാ റിപ്പോര്‍ട്ട് വൈകിയതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണിപ്പോൾ.
Read also: യുവാവ് വെട്ടേറ്റു മരിച്ച നിലയിൽ
കര്‍ണാടക ബാങ്കിന്റെ ഉടുപ്പി കഞ്ചിബെട്ടു ശാഖയിലെ ലോക്കറില്‍ നിന്നാണ് പൊടി കണ്ടെത്തിയത്. ആദിത്യ റാവുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ബാങ്ക് ലോക്കറിനെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് അവധി ദിവസമായിട്ടും ജീവനക്കാരെ വിളിച്ചുവരുത്തിയാണ് ലോക്കര്‍ തുറന്നു പൊലീസ് 150 ഗ്രാം സയനൈഡെന്ന് സംശയിക്കുന്ന പൊടി എടുത്തത്.
Post Your Comments