KeralaLatest NewsNews

ദീനിയായ റഹിം ഇപ്പോള്‍ ഖുറാനില്‍ ഡോക്ടറേറ്റ് എടുക്കുന്നു, ഈ ദീനിയുടെ മക്കളുടെ ഉറുദു പേരുകള്‍ കൂടി എഴുതേണ്ടെ; വർഗീയ കമന്റിന് മറുപടിയുമായി എ.എ റഹീമിന്റെ ഭാര്യ അമൃത

തിരുവനന്തപുരം: പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയവെ പ്രണയത്തിലായ എ.എ റഹീമിനെയും അമൃത റഹീമിനെയും കുറിച്ച് ഒരു പ്രമുഖ മാധ്യമം പങ്കുവെച്ച പോസ്റ്റിന് താഴെ വന്ന വർഗീയ കമന്റിന് മറുപടി നൽകി അമൃത. ദീനിയായ റഹിം ഇപ്പോള്‍ ഖുറാനില്‍ ഡോക്ടറേറ്റ് എടുക്കുന്നു. ഈ ദീനിയുടെ മക്കളുടെ ഉറുദു പേരുകള്‍ കൂടി എഴുതേണ്ടെ. എന്തേ മലയാളത്തില്‍ പേരില്ലായിരുന്നോ’. എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയായി ‘ എഴുതിയിട്ടുണ്ട് സര്‍,​ എ. ആര്‍. ഗുല്‍മോഹര്‍,​ എ. ആര്‍. ഗുല്‍നാര്‍. എന്ന് അമൃത സതീശന്‍’ എന്ന് അമൃത മറുപടി നൽകി. അതോടൊപ്പം അമൃതയുടെയും റഹീമിന്റെയും ചിത്രവും പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button