കോഴിക്കോട്: നീര്‍ക്കോലി മുതല്‍ അണലി വരെ, 18 പാമ്പുകള്‍. വീട്ടില്‍ അനധികൃതമായി പ്രദര്‍ശിപ്പിച്ചിരുന്ന പാമ്പുകളെ പിടികൂടി. താമരശ്ശേരി അനധികൃതമായി പാമ്പുകളെ പിടികൂടി പ്രദര്‍ശനം നടത്തിയ കേസിലെ പ്രതിയുടെ വീട്ടില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് 18 പാമ്പുകളെയും ശേഖരിച്ചുവച്ച പാമ്പ് വിഷവും കണ്ടെത്തിയത്.10 മൂര്‍ഖന്‍, 1അണലി, 2 ചുമര്‍ പാമ്പ്, 1 മണ്ണൂലി,2 നീര്‍ക്കോലി, 2 ചേര എന്നിവ വലിയ പ്ലാസ്റ്റിക് കുപ്പികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ഷെഫീഖ്, പിതാവ് കുന്നത്തകത്ത് ഹംസ (60) എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. എന്നാല പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കുന്നത്തകത്ത് ഷഫീഖാണ് അനധികൃതമായി പാമ്പുകളെ സൂക്ഷിച്ചിരുന്നത്.
കരൂഞ്ഞിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പാമ്പുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചത്. ഷഫീഖിന്റെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം. മുപ്പത് രൂപ ടിക്കറ്റെടുക്കുന്നവര്‍ക്ക് സാഹസികമായ കാഴ്ചകളായിരുന്നു വാഗ്ദാനം. പെരുമ്പാമ്പും, മൂര്‍ഖനും, അണലിയും തുടങ്ങി ചേര വരെ നീളുന്ന കാഴ്ച ആസ്വദിക്കാന്‍ നിരവധിയാളുകളെത്തുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് വനപാലകര്‍ ടിക്കറ്റെടുത്ത് പ്രദര്‍ശന കൗണ്ടറിലേക്ക് കയറി. സംശയം തോന്നിയ ഷഫീഖും സഹായിയും വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അന്വേഷിച്ച വീട്ടില്‍ എത്തിയപ്പോഴാണ് പാമ്പുകളെ കണ്ടെത്തിയത്. പിടികൂടിയ പാമ്പുകളെ പ്രത്യേകം നിരീക്ഷിച്ച ശേഷം വനമേഖലയില്‍ തുറന്നുവിടും.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പരിശോധനയില്‍ വിവിധ ഇനത്തില്‍ പെട്ട 14 പാമ്പുകളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. കേസും പിടികൂടിയ പാമ്പുകളെയും തുടര്‍ അന്വേഷണത്തിനായി മലപ്പുറം എടവണ്ണ ഫോറസ്റ്റ് റേഞ്ച് ഓഫിസിനു കൈമാറി. പെരുമ്പാമ്പ്, മൂര്‍ഖന്‍, അണലി തുടങ്ങി പതിനാല് പാമ്പുകളെയാണ് അന്ന് പിടികൂടിയത്. ഷഫീഖ് നേരത്തെയും വിവിധയിടങ്ങളില്‍ പാമ്പുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.
Post Your Comments