Latest NewsNewsIndia

സ്വാതന്ത്ര്യം കിട്ടുന്നതുവരെ രണ്ട് വിപ്ലവകാരികള്‍ മാത്രമാണ് ജീവിച്ചിരുന്നത് , അത് ഇവര്‍ മാത്രമാണ് : കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്

സ്വാതന്ത്ര്യം കിട്ടുന്നതുവരെ രണ്ട് വിപ്ലവകാരികള്‍ മാത്രമാണ് ജീവിച്ചിരുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാള്‍. അത് അരബിന്ദോ, സവര്‍ക്കര്‍ എന്നിവരാണെന്നും അദ്ദേഹം പറഞ്ഞു. വിപ്ലവകാരികള്‍ ഇന്ത്യയുടെ ചരിത്രം വീണ്ടും പറയുമ്പോള്‍ എന്ന വിഷയത്തില്‍ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യം കിട്ടുന്നതുവരെ അരബിന്ദോ, സവര്‍ക്കര്‍ എന്നിവര്‍ എന്നീ രണ്ട് വിപ്ലവകാരികള്‍ മാത്രമാണ് ജീവിച്ചിരുന്നതെന്നും സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ വിപ്ലവ പ്രസ്ഥാനം ചിതറിപ്പോവുകയും അതില്‍ നിന്നും വിപ്ലവകാരികളില്‍ ചിലര്‍ കോണ്‍ഗ്രസിലേക്കും മറ്റു ചിലര്‍ ഹിന്ദു മഹാസഭയില്‍ തുടര്‍ന്നെന്നും ഇതാണ് പിന്നീട് ആര്‍എസ്എസ് ആയതെന്നും സഞ്ജീവ് പറഞ്ഞു.

അതേസമയം ഭഗത് സിംഗ് അടക്കമുള്ള വിപ്ലവകാരികളെ രക്ഷിക്കാന്‍ ഗാന്ധിജി ഒന്നും ചെയ്തില്ല. അത്തരം ശ്രമങ്ങള്‍ നടന്നതിന് തെളിവുകള്‍ ഇല്ല. ബ്രിട്ടീഷ് സേനയിലേക്ക് ആളുകളെ ചേര്‍ക്കാന്‍ തയ്യാറായ ഗാന്ധി തന്നെയാണ് അതേ മാര്‍ഗത്തില്‍ പോയ ഭഗത് സിംഗിനെ എതിര്‍ത്തത്. ഖിലാഫത്ത് പ്രസ്ഥാനം, മലബാര്‍ ലഹള എന്നിവയെ താഴ്ത്തിക്കാണിക്കാനും ഗാന്ധി ശ്രമിച്ചു. അക്രമത്തിലൂടെ സ്വാതന്ത്ര്യം നേടിയാല്‍ നേതാക്കള്‍ ഫാസിസ്റ്റുകളാവും എന്നത് കുപ്രചാരണമാണെന്നും അദ്ദേഹം പരാമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button