Latest NewsIndia

ലക്ഷങ്ങളുടെ വിദേശ കറന്‍സി കപ്പലണ്ടി, ബിസ്‌ക്കറ്റ്, ഇറച്ചി കഷണം എന്നിവയ്ക്കുള്ളില്‍; പുതിയ കള്ളക്കടത്ത് രീതി

എയര്‍ഇന്ത്യ വിമാനത്തില്‍ ദുബായിലേക്കു പോകാനെത്തിയ 25കാരനായ മുറാദ് അലിയില്‍ നിന്നാണ് കറന്‍സികള്‍ പിടിച്ചെടുത്തത്.

ന്യൂഡല്‍ഹി: വിമാനത്താവളം വഴിയുള്ള പുതിതരം കള്ളക്കടത്ത് പുതിയ രീതിയിൽ. കപ്പലണ്ടി, വേവിച്ച ഇറച്ചി കഷണങ്ങള്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയ്ക്കുള്ളില്‍ കടത്തിയത് 45 ലക്ഷം രൂപ വിലമതിക്കുന്ന വിദേശകറന്‍സികള്‍. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. എയര്‍ഇന്ത്യ വിമാനത്തില്‍ ദുബായിലേക്കു പോകാനെത്തിയ 25കാരനായ മുറാദ് അലിയില്‍ നിന്നാണ് കറന്‍സികള്‍ പിടിച്ചെടുത്തത്.

വിമാനത്തില്‍ കയറാന്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ എത്തിയപ്പോള്‍ സംശയാസ്പദമായ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മുറാദ് അലിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.508 വിദേശ കറന്‍സി നോട്ടുകളാണ് ഭക്ഷ്യവസ്തുക്കളില്‍ സിഐഎസ്‌എഫ് പിടിച്ചെടുത്തത്.സൗദി റിയാല്‍, ഖത്തര്‍ റിയാല്‍, കുവൈറ്റ് ദിനാര്‍, ഒമാനി റിയാല്‍, യൂറോ എന്നിവയാണ് പിടികൂടിയത്.

ആദ്യമായാണ് കപ്പലണ്ടിക്കുള്ളിലടക്കം കറന്‍സി കടത്തുന്നത് പിടികൂടുന്നത്.വേവിച്ച മട്ടണ്‍ കഷണങ്ങള്‍, കപ്പലണ്ടി, ബിസ്‌കറ്റ് പാക്കറ്റുകള്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയില്‍ ഒളിപ്പിച്ച തരത്തില്‍ വിദേശ കറന്‍സി കണ്ടെത്തിയതായി സിഐഎസ്‌എഫ് വക്താവ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഹേമേന്ദ്ര സിംഗ് പറഞ്ഞു.

shortlink

Post Your Comments


Back to top button