Latest NewsNewsEntertainment

ഫുക്രുവിന് എട്ടിന്റെ പണികൊടുത്ത് രജിത്; എന്നാൽ നിമിഷങ്ങൾക്കുളിൽ കളി മാറിമറിഞ്ഞു

ബിഗ് ബോസിൽ ഈ ആഴ്ചത്തെ ലക്ഷ്വറി ടാസ്ക്ക് ഏറെ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ലക്ഷ്വറി ടാസ്ക്കിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിച്ചത് ഫുക്രുവിനും പാഷണം ഷാജിയ്ക്കും ആർജെ സൂരജിനുമായിരുന്നു. ഇവരാകും അടുത്ത ക്യാപ്റ്റനൻസീ ടാസ്ക്കിലേയ്ക്കുളള മത്സരാർഥികൾ എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ടാസ്‌ക് മൂന്ന് ഘട്ടമായി നടത്തിയതോടെ കളി മാറുകയായിരുന്നു. അംഗങ്ങൾക്ക് രസകരമായ ഒരു ടാസ്കാണ് ബിഗ്‌ബോസ് നൽകിയത്. കുറച്ച് നിർദ്ദേശങ്ങൾ നൽകിയ കാർഡുകൾ ബിഗ് ബേസ് നൽകുകയായിരുന്നു. ഈ കാർഡ് ഓരോരുത്തരായി വന്ന് എടുക്കണമെന്നും അതിൽ എഴുതിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നുമായിരുന്നു നിർദേശം.

Read also: കൊല്ലാനാണോ ഇവിടെ കൊണ്ടുവന്നത്? ബിഗ് ബോസിനോട് പൊട്ടിത്തെറിച്ച് ഫുക്രു

രജിത് കുമാർ ആണ് ആദ്യം കാർഡ് എടുക്കാനായി എത്തിയത്. രജിത് കുമാർ തിരഞ്ഞെടുക്കുന്ന ആളുടെ അമ്പത് ശതമാനം പോയിന്റുകൾ സ്വന്തം അക്കൗണ്ടിലേയ്ക്ക് വരുമെന്നതായിരുന്നു കാർഡിൽ എഴുതിയിരുന്നത്. പൊട്ടിച്ചിരിച്ച് കൊണ്ടായിരുന്നു രജിത് കാർഡിലുള്ള ഈ നിർദ്ദേശം വായിച്ചത്. ഒടുവിൽ ഫുക്രുവിനെ ഇതിനായി രജിത് കുമാർ തിരഞ്ഞെടുത്തു. തൊട്ട് പിന്നാലെ ഫുക്രുവിന്റെ ഊഴമായിരുന്നു. ഫുക്രു എടുത്ത കാർഡിൽ ഉണ്ടായിരുന്നത് ആരെയാണോ തിരഞ്ഞെടുത്തിരിക്കുന്നത് അയാളുടെ കയ്യിലുള്ള കോയിനുകൾ പൂജ്യമായി മാറും എന്നായിരുന്നു. ദൈവമുണ്ട് എന്ന് പറഞ്ഞു കൊണ്ട് ഫുക്രു രജിത് കുമാറിന്റെ പേര് നിർദേശിക്കുകയായിരുന്നു. ഇതോടെ രജിത്തിന്റെ കൈയ്യിൽ പോയിന്റുകൾ ഒന്നും ഇല്ലാതെയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button