പൂനെ : ഇരട്ടസംഖ്യാ ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ആണ്‍കുട്ടിയും ഒറ്റസംഖ്യത്തിലാണെങ്കില്‍ പെണ്‍കുട്ടിയും ജനിക്കും.. എങ്ങിനെ സെക്സില്‍ ഏര്‍പ്പെടണമെന്ന് വിവാദമായി പ്രസംഗം. ഈ വിവാദ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഒറ്റസംഖ്യാ ദിവസങ്ങളിലാണെങ്കില്‍ ജനിക്കുന്നത് പെണ്‍കുട്ടിയാകും. നല്ല സമയത്തല്ല ലൈംഗിക ബന്ധമെങ്കില്‍ ജനിക്കുന്ന കുട്ടി കുടുംബത്തിന് ചീത്തപ്പേര് വരുത്തി വയ്ക്കുമെന്നും പ്രസംഗത്തിനിടയില്‍ ഇയാള്‍ പറഞ്ഞു.
ജനപ്രിയ മറാത്തി പ്രഭാഷകന്‍ കൂടിയാണ് ഇന്ദുരികര്‍. ഇതിനു പുറമേ സമയം തെറ്റിയുള്ള ബന്ധത്തിലുണ്ടാകുന്ന കുട്ടികളുടെ ബൗദ്ധിക നിലവാരം കുറവായിരിക്കുമെന്നും പ്രസംഗത്തില്‍ പറയുന്നു.
പുണെയിലെ അഹമ്മദ് നഗറില്‍ നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഇന്ദുരികര്‍ പറയുന്നതെന്നും ഇത്തരം അബദ്ധം പൊതുജനങ്ങള്‍ക്കിടയില്‍ വിളമ്പുന്നതിന് ഇയാള്‍ക്കെതിരെ കേസ് എടുക്കാവുന്നതാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Post Your Comments