കോയമ്പത്തൂര്‍: കടുത്ത ജാതി വിവേചനം കാരണം തമിഴ്‌നാടില്‍ 450ഓളം ദലിതര്‍ ഇസ്ലാം മതം സ്വീകരിച്ചു. കോയമ്പത്തൂരിലാണ് സംഭവം. താഴ്ന്ന ജാതിയില്‍പ്പെട്ട ഞങ്ങളോട് മൃഗങ്ങളോടെന്ന പോലെ കടുത്ത വിവേചനമാണ് മേല്‍ജാതിക്കാര്‍ ചെയ്യുന്നതെന്ന് ആരോപിച്ചാണ് മതം മാറിയത്. ഇനിയും 3000ത്തോളം പേര്‍ മതം മാറാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
2019 ഡിസംബര്‍ രണ്ടിന് കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് ജാതി മതില്‍ പൊളിഞ്ഞ് വീണ് 17 ദലിതര്‍ കൊല്ലപ്പെട്ടതാണ് മതംമാറ്റത്തിനുള്ള പ്രധാന കാരണം. ജാതിമതിലാണ് ദുരന്തത്തിന് കാരണമെന്നും ഇസ്ലാം മതത്തിലേക്ക് മാറുകയാണെന്നും അടുത്ത ദിവസങ്ങളില്‍ പ്രദേശത്തെ ദലിതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജനിച്ച നാള്‍ മുതല്‍ വിവേചനം അനുഭവിക്കുന്നു. അതുകൊണ്ടാണ് ഹിന്ദുമതം വിട്ട് ഇസ്ലാം മതം സ്വീകരിച്ചത്. ഹിന്ദുമതത്തില്‍ ഞങ്ങളുടെ ജീവിതം മെച്ചപ്പെടില്ല. ഇസ്ലാമില്‍ സാഹോദര്യമുണ്ടെന്ന് ഹിന്ദുമതം വിട്ട് ഇസ്ലാം മതം സ്വീകരിച്ച മദന്‍ എന്ന സുലൈമാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദലിത് സംഘടനയായ തമിഴ് പുലിഗല്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മതംമാറ്റം.
Post Your Comments