Latest NewsKeralaNews

കോളേജ് മൈതാനത്ത് മണൽ ചുഴലി, ചിതറിയോടി വിദ്യാർത്ഥികൾ, വിഡിയോ

കോട്ടയം: ചങ്ങനാശ്ശേരി എസ്ബി കോളേജിൽ മിന്നൽ ചുഴലി വീശി. കോളേജ് മൈതാനത്ത് കുട്ടികൾ കൂടി നിൽക്കുന്ന സമയത്താണ് പെട്ടന്ന് മണൽ ചുഴലി രൂപപ്പെട്ടത്. പേടിച്ച വിദ്യാർത്ഥികൾ ഓടി മാറി. ചൂട് കൂടുന്ന സമയത്താണ് ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാകുന്നത്.  അന്തരീക്ഷ താപനിലയിലെ വ്യത്യാസങ്ങൾക്കനുസരിച്ച് വായു പെട്ടന്ന് തെന്നി മാറുന്നതാണ് ഇത്തരം ചുഴലികൾക്ക് പിന്നിൽ. മിന്നൽ ചുഴലി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കരയിലും വെള്ളത്തിലും ഇത്തരം മിന്നൽ ചുഴലികൾ ഉണ്ടാകാറുണ്ട്.

ജലായശങ്ങളിൽ രൂപപ്പെടുന്ന ചുഴലി ജല ചുഴലി എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിൽ പൊതുവേ കുറവായിരുന്ന ഇത്തരം പ്രതിഭാസങ്ങൾ അടുത്ത കാലത്തായി പലയിടത്തും കണ്ടു വരുന്നുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് എറണാകുളം ജില്ലയിൽ ഇത്തരം മിന്നൽ ചുഴലി രൂപപ്പെട്ടിരുന്നു. ജല ചുഴലിയായിരുന്നു അത്. പൂഴി പറത്തി ചുഴറ്റി അടിക്കുന്ന കാറ്റിന്‍റെ വിഡിയോ ഏതായാലും വൈറലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button