പുത്തൻ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ച് സാംസങ്. 16 ജിബി റാമാണ് പ്രധന പ്രത്യകത. സിരീസിലെ കുറഞ്ഞ മോഡലായ എസ്20യ്ക്ക് 4000 എംഎഎച് ബാറ്ററിയാണ് ഉള്ളത്. എസ്20 പ്ലസിന് 4500 എംഎഎച്ചും, അള്‍ട്രായ്ക്ക് 5000 എംഎഎച്ചും ബാറ്ററി നൽകിയിരിക്കുന്നു. ഫാസ്റ്റ് ചാര്‍ജിങ് മൂന്നു മോഡലുകളിലും നൽകിയിട്ടുണ്ട്. അള്‍ട്രാ മോഡല്‍ 45W ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്നു.
എസ്20 പ്ലസ്, അള്‍ട്രാ എന്നീ മോഡലുകള്‍ക്ക് നാലു ക്യാമറാ സിസ്റ്റവും നല്‍കിയിരിക്കുന്നു. എസ്20യുടെ ക്യാമറാ സിസ്റ്റം ഇങ്ങനെയാണ്- 64എംപി ടെലിഫോട്ടോ, 12എംപി വൈഡ്, 12എംപി അള്‍ട്രാ വൈഡ്. ക്യാമറാ ഭീമന്‍ മോഡല്‍ എസ്20 അള്‍ട്രായാണ്. ഇതില്‍ 108 എംപി സെന്‍സറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അള്‍ട്രായില്‍ 108 എംപി വൈഡ് (F1.8), 48 എംപി ടെലി, 12 എംപി വൈഡ്, ഡെപ്ത് വിഷന്‍. 100X സ്‌പെയ്‌സ് സൂം എന്ന ഫീച്ചറും ഇതിനുണ്ട്.
എസ്20 മോഡലുകളുടെ സെല്‍ഫി ക്യാമറ 10 എംപിയാണ്. എന്നാല്‍, അള്‍ട്രായിക്ക് 40എംപി ക്യാമറ നല്‍കിയിരിക്കുന്നു.
ഗ്യാലക്‌സി എസ് 20 മോഡലിന് 8ജിബി റാം/128ജിബി സ്റ്റോറേജ്, 12ജിബി റാം, 128ജിബി സ്റ്റോറേജ്, എസ് 20പ്ലസിന് 8ജിബി റാം, 128ജിബി സ്റ്റോറേജ്, 12ജിബി റാം, 512ജിബി സ്റ്റോറേജ്, അള്‍ട്രാ മോഡലിന് 16 ജിബി വരെ എല്‍പിഡിഡിആര്‍5 റാം, 512 ജിബി വരെ സ്റ്റോറേജ് എന്നിവായാണ് ഉണ്ടായിരിക്കുക. എല്ലാ ഫോണുകളും 1ടിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡുകള്‍ സ്വീകരിക്കും.
എസ്20യുടെ തുടക്ക മോഡലിന് 999 ഡോളറാണ് വില (ഏകദേശം 71,225 രൂപ); എസ്20 തുടക്ക മോഡലിന് 1199 ഡോളറാണ് വില (ഏകദേശം 85,514 രൂപ). എന്നാല്‍, അള്‍ട്രാ മോഡലിന്റെ തുടക്ക വില 1,399 ഡോളറാണ് (ഏകദേശം 1 ലക്ഷം രൂപ).
Post Your Comments