Latest NewsInternational

സ്വന്തം അച്ഛന്റെ സംസ്കാരത്തിനെത്താന്‍ പോലും കഴിയാതെ വിദ്യാര്‍ത്ഥി, ദയ കാണിക്കാതെ പാകിസ്ഥാന്‍ : വുഹാനില്‍ കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍

വ്യാഴാഴ്ച അച്ഛനോട് സംസാരിച്ച ഹസന്‍,വുഹാനിലെ സ്ഥിതിയെക്കുറിച്ചും, പാക് സര്‍ക്കാരിന്റെ അനാസ്ഥയെക്കുറിച്ചും വിഷമത്തോടെയാണ് സംസാരിച്ചത്.

മരിച്ചു പോയ അച്ഛന്റെ ശവസംസ്കാരത്തിന് എത്താന്‍ കഴിയാതെ പാക് വിദ്യാര്‍ഥി. വുഹാനില്‍,പി.എച്.ഡി ഗവേഷണ വിദ്യാര്‍ത്ഥിയായ ഹസനാണ് ഈ ദുരവസ്ഥയുണ്ടായത്. സംഭവത്തിനെതിരെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് പുകയുന്നത്. റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ള മാധ്യമ ഭീമന്മാരെല്ലാം,വന്‍ പ്രാധാന്യത്തോടെ സംഭവം വാര്‍ത്തയാക്കിയിട്ടുണ്ട്. വ്യാഴാഴ്ച അച്ഛനോട് സംസാരിച്ച ഹസന്‍,വുഹാനിലെ സ്ഥിതിയെക്കുറിച്ചും, പാക് സര്‍ക്കാരിന്റെ അനാസ്ഥയെക്കുറിച്ചും വിഷമത്തോടെയാണ് സംസാരിച്ചത്.

ഇതേത്തുടര്‍ന്നുണ്ടായ മാനസികസമ്മര്‍ദ്ദം, രോഗിയായ ഹസന്റെ പിതാവിനെ മരണത്തിലേക്ക് നയിക്കുകയായിരുന്നു.വീട്ടിലെ സാഹചര്യം വെളിപ്പെടുത്തിക്കൊണ്ടുള്ള ഹസന്റെ അഭ്യര്‍ത്ഥനകള്‍ നിര്‍ദ്ദയമായി പാക് അധികൃതര്‍ നിരസിക്കുകയായിരുന്നു. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍, ആയിരത്തിലധികം പാക്കിസ്ഥാനി വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്.സംഭവിക്കാനുള്ള മരണം എവിടെയായാലും സംഭവിക്കുമെന്ന നിലപാടാണ് പാക് സര്‍ക്കാറിന്റേത്.ഇവരെ തിരിച്ചെത്തിക്കാന്‍ പാകിസ്ഥാന്‍ ഈ നിമിഷം വരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

കൊറോണ ചികിത്സക്ക് പാകിസ്ഥാനില്‍ സൗകര്യമില്ലെന്നും അതിനാല്‍ ചൈനയിലുള്ള വിദ്യാര്‍ഥികള്‍ അവിടെ തുടരണമെന്നും ചൈനയിലെ പാക് സ്ഥാനപതി നഗ്മാനാ ഹാഷ്മി നിര്‍ദേശിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നിലവില്‍ മേഖലയില്‍ നിന്ന് ആരേയും പുറത്തുപോവാന്‍ അനുവദിക്കുന്നില്ല. നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ഞങ്ങളാവും അവരുടെ അടുത്ത് ആദ്യമുണ്ടാവുക -നഗ്മാന ഹാഷ്മി പറഞ്ഞു. ചൈനയിലുള്ള അഞ്ച് പാക് വിദ്യാര്‍ഥികള്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ആം ​ആ​ദ്മി എം​എ​ല്‍​എ​യ്ക്കും സംഘത്തിനും നേരെ വെടിവെപ്പ് ; പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു

കൊറോണ വൈറസ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരായ 600ലേറെ പേരെ ഡല്‍ഹിയിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെ, തങ്ങളെയും സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ ചൈനയിലെ പാക് വിദ്യാര്‍ഥികള്‍ അഭ്യര്‍ഥിച്ചിരുന്നു. ഭക്ഷണത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യതക്കുറവും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാക് വിദ്യാർത്ഥികളെ ഇന്ത്യ കൊണ്ടുവരാമെന്നു പറഞ്ഞെങ്കിലും പാകിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button