Latest NewsKeralaNews

സംസ്ഥാനത്ത് ചൂട് ഉയരുന്നു … സൂര്യാഘാതത്തിന് സാധ്യയെന്ന് മുന്നറിയിപ്പ് : തൊഴിലാളികളുടെ ജോലിസമയങ്ങളില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു. ഇതോടെ സൂര്യാഘാതത്തിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തെ പകല്‍ സമയത്തെ ഉയര്‍ന്ന താപനില കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ഉത്തരവായി. സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയിലാണു തൊഴില്‍ സമയം പുനഃക്രമീകരിച്ചത്.

Read Also : സൂര്യാഘാതം ആയൂർവേദത്തിലൂടെ പ്രതിരോധിക്കാം

ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി ക്രമപ്പെടുത്തി. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് തീയതികളില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button