കൊല്ലം : നാലുമാസം പ്രായമായ ഇരട്ട ആൺകുട്ടികളെ ഭർത്താവിന്റെ വീട്ടിൽ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടിലേയ്ക്ക് പോയി. തനിക്ക് ഉപരി പഠനത്തിന് ചേരണമെന്ന് പറഞ്ഞാണ് യുവതി മടങ്ങിയത്.
നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഞ്ചാലുംമൂട് ശിശുവികസ ഓഫിസറുടെയും ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിൽ കുട്ടികളെ കൊല്ലം ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
പനയം ചോനംചിറ സുമൻ ഭവനിൽ ആരവ്, അഥർവ് എന്നിവരെയാണ് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്കു മുന്നിൽ ഹാജരാക്കിയിട്ടുള്ളത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. മാസം തികയാതെ പ്രസവിച്ച കുട്ടികൾ മൂന്നു മാസം എസ്എടി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം 2 ആഴ്ച മുൻപാണ് വീട്ടിലെത്തയത്.
തനിക്കു ഉപരിപഠനത്തിനു ചേരണമെന്ന് അറിയിച്ച് യുവതി കുട്ടികളെ ഉപേക്ഷിച്ച് കൊട്ടാരക്കരയിലെ വീട്ടിലേക്കു പോവുകയായിരുന്നു. ഏറ്റെടുത്ത കുട്ടികൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്നും യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കാനുമാണ് അധികൃതരുടെ തീരുമാനം.
Post Your Comments