ഫെബ്രുവരി 12. പ്രണയ വാരത്തിലെ ഹഗ് ഡേ. ആലിംഗനം ചെയ്ത് പ്രണയം പങ്കുവയ്‌ക്കേണ്ട ദിവസം. ഹൃദ്യമായ ഒരു ആലിംഗനം, അതിലൂടെ സ്‌നേഹം കൂടുതല്‍ ശക്തമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.
പ്രണയത്തെ അടയാളപ്പെടുത്തുക മാത്രമല്ല, സന്തോഷങ്ങളും വേദനകളും പരസ്പരം പങ്കുവയ്ക്കുകയാണ് ഇങ്ങനെ കെട്ടിപ്പിടിക്കുമ്പോള്‍ ചെയ്യുന്നത്. ആശങ്കകളെല്ലാം മറന്ന്, പ്രണയത്തിന്റെ മാറില്‍ ലയിക്കുന്ന ഏതാനും നിമിഷങ്ങള്‍.
സ്ത്രീക്ക് കൂടുതല്‍ കരുതലും അനുഭവപ്പെടാന്‍ ഇങ്ങനെയൊരു ആലിംഗനം സഹായിക്കും. അവള്‍ തന്റേതു മാത്രമാണെന്ന വിശ്വാസമായിരിക്കും ഒരു പുരുഷന്‍ അനുഭവിക്കുക.
സങ്കടം വന്നാലും സന്തോഷം വന്നാലും പ്രിയപ്പെട്ടവരുടെ ഒരു ചേര്‍ത്തുപിടിക്കല്‍ മതി…സങ്കടം ആണെങ്കില്‍ അത് ആറിത്തണുക്കാനും സന്തോഷമാണേല്‍ ഇരട്ടിക്കാനും ഒരു കെട്ടിപ്പിടിത്തത്തിനു സാധിക്കും.
എന്നാല്‍ ഈ കെട്ടിപ്പിടിത്തത്തിനും ചില ഗുട്ടന്‍സ് ഒക്കെയുണ്ട് എന്നാണു മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരാള്‍ക്ക് ഒരാളോടുള്ള അടുപ്പം സ്‌നേഹത്തിന്റെ തീവ്രത എന്നിവയെല്ലാം കെട്ടിപിടിക്കുന്ന രീതിയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുമത്രേ.
ഏതു ദിശയില്‍ നിന്നും ഏതു കയ്യാല്‍ എങ്ങനെ ചേര്‍ത്തു പിടിക്കുന്നു എന്നതെല്ലാം ഒരാളുടെ ഉള്ളിലെ വികാരങ്ങളെ പ്രകടിപ്പിക്കും. 2,500 ആളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇത് പറയുന്നത്. കെട്ടിപിടിത്തത്തില്‍ തന്നെ പോസിറ്റീവായത്, അതിതീവ്രമായത്, യാതൊരു വൈകാരികതയുമില്ലാത്ത കേവലമായ ചേര്‍ത്തുപിടിക്കലുകള്‍ എന്നിങ്ങനെ വിവിധ തരത്തിലുണ്ട് എന്നും ഗവേഷകര്‍ പറയുന്നു.
Post Your Comments