Latest NewsIndiaNews

കുട്ടിയെ സമീപത്തെ കടയിലാക്കിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കി

ഹൈദരാബാദ്•സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെയും ഭാര്യയെയും വനസ്തലിപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെങ്കട്ട് റെഡ്ഡിയെയും ഭാര്യ നികിത റെഡ്ഡിയെയുമാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പാണ്‌ ഇവര്‍ വിവാഹിതരായത്.

നാലു വയസുള്ള മകൻ ജസ്വന്ത് റെഡ്ഡിയെ വെങ്കട്ട് ഉച്ചയ്ക്ക് രണ്ട് മണിയോടെ സമീപത്തെ വള കടയിൽ ഏല്‍പ്പിച്ച ശേഷം ഒരു ക്ഷേത്ര സന്ദർശനം കഴിഞ്ഞു വരുന്നത് വരെ പരിപാലിക്കാന്‍ വെങ്കട്ട് റെഡ്ഡി കട ഉടമയോട് ആവശ്യപ്പെട്ടിരുന്നു. വൈകുന്നേരം 4 നും 6 നും ഇടയിൽ സ്വീകരണമുറിയുടെ സീലിംഗ് ഫാനിൽ തൂങ്ങിയാണ് ദമ്പതികൾ ആത്മഹത്യ ചെയ്തതെന്നും വനസ്തലിപുരം ഇൻസ്പെക്ടർ എ വെങ്കടയ്യ പറഞ്ഞു.

വീട് സന്ദർശിച്ച ദമ്പതികളുടെ ബന്ധുവാണ് അവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടിയെ ഇപ്പോൾ സമീപത്തുള്ള വെങ്കട്ടിന്റെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികള്‍ അല്ലെന്ന് വ്യക്തമാക്കുന്ന ഒരു ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദമ്പതികളുടെ ആത്മഹത്യ അവരുടെ ബന്ധുക്കൾക്കും കുടുംബങ്ങൾക്കും ഞെട്ടലുണ്ടാക്കിയെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

സംശയാസ്പദമായ മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button