KeralaLatest NewsNews

എന്തായാലും സ്വന്തം മോള്‍ക്ക് ഒരു നീതി, മരുമകള്‍ക്ക്..മറ്റൊന്നാണ് ; മോന്‍ ചത്താലും വേണ്ടീല , നീയൊന്നു കരഞ്ഞു കണ്ടാ മതി ; അനുഭവ വെളിച്ചത്തില്‍ സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുന്നു

പല വീടുകളിലും നടക്കുന്ന ഒന്നാണ് അമ്മായിയമ്മ പോര് എന്നത്. കാല കാലങ്ങളായി പലരും അനുഭവിച്ചു പോരുന്നത്. അതേകുറിച്ച് പ്രശസ്ത സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുകയാണ്. ഒരു ബസ് യാത്രയിലെ അനുഭവമാണ് വിവരിക്കുന്നത്. സ്വന്തം മകളെയും മരുമകളെയും രണ്ടായി കാണുന്ന അല്ലെങ്കില്‍ തന്റെ മകള്‍ക്ക് നല്ലതും മരുമകള്‍ക്ക് നാശവും ഉണ്ടാവണം എന്നു കരുതുന്നവര്‍ പ്രോത്സാഹിപ്പിക്കുവാന്‍ ചുറ്റും നില്‍ക്കുന്നവര്‍ ഇതൊക്കെയാണ് സമൂഹം എന്നു തോന്നിപോകുന്ന നിമിഷങ്ങള്‍.

മകളെ പൊന്നു പോലെ നോക്കുന്ന ഭര്‍ത്താവിനെ കിട്ടണം എന്നാഗ്രഹിക്കുന്ന മാതാവ് മരുമകള്‍ക്ക് അത് കിട്ടരുതെന്ന് ആഗ്രഹിക്കുന്നവരുമുണ്ടാകും.

സൈക്കോളജിസ്റ്റ് കലാ ഷിബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

REPOST…..

low floor ബസ്സില്‍,
അധികം തിരക്കില്ലാത്ത ഇല്ലാത്ത ഒരു ദിവസം..
എന്റെ തൊട്ടടുത്ത് ഒരു അറുപതു വയസ്സ് തോന്നുന്ന സ്ത്രീ.
എതിര്‍ വശത്തു ഒരു ഗര്‍ഭിണിയും അവരുടെ ഉമ്മയും ..
അവരും ഏതാണ്ട് അറുപതു വയസ്സ് വരുമാകും..
എവിടേയ്ക്കാ…എന്നോടും അടുത്തിരുന്ന സ്ത്രീയോടും ഗര്‍ഭിണിയുടെ ഉമ്മ തന്നെ ആദ്യ സംസാരത്തിനു തുടക്കം കുറിച്ചു…
വാട്‌സ്ആപ് ലെ കുത്ത് നിര്‍ത്തി ഞാന്‍ അവരെ നോക്കി ഇരുന്നു..
എനിക്കറിയാം..ഇനി കുറെ സമയത്തേക്ക് നേരം പോകുന്നത് അറിയില്ല..
ഉമ്മ മിണ്ടാനുള്ള തയ്യാര്‍ എടുപ്പിലാണ്..

ഞാനും അടുത്തിരുന്ന സ്ത്രീയും ഞങ്ങള്‍ എവിടേയ്ക്ക് പോകുന്നു..
എന്ത് ചെയ്യുന്നു എന്ന് പറഞ്ഞു..

മോളാണ്..മൂന്നാമത്തെ ഗര്‍ഭം..”
ഗര്‍ഭിണി ഞങ്ങളെ നോക്കി അവശയായി ചിരിച്ചു..
മൂത്ത രണ്ടു പേരെ ആരുടെ അടുത്താക്കി..?
ഭാര്തതാവുണ്ടോ..?
എന്റെ അടുത്തിരുന്ന സ്ത്രീ ആ ഉമ്മ യെ പോലെ തന്നെ സംസാരപ്രിയ..!
ഓ..ഭാര്തതാവ് ദുബായിലാണ്..ഇവള് എന്റെ കൂടെ..!
കൊച്ചുങ്ങളെ ഇവക്കടെ ”നാത്തൂനെ അതായത് എന്റെ മകന്റെ ഭാര്യയെ ഏല്‍പ്പിച്ചിട്ടു വന്നു..”
അത് നന്നായി…”
എന്റെ അടുത്തിരുന്ന ആ അമ്മയ്ക്ക് പെട്ടന്ന് സമാധാനം കിട്ടിയ പോലെ..!
ഓ..എന്ത് നന്നായെന്ന്..!????
അവക്കടെ അഹങ്കാരം ഞങ്ങള്‍ അല്ലെ സഹിക്കുന്നെ..!??
പെട്ടന്നാണ് ഉമ്മയ്ക്ക് സങ്കടം വന്നത്..
ഗര്‍ഭിണി അതേയെന്ന അര്‍ത്ഥത്തില്‍ എന്നെ നോക്കി തലയാട്ടി.
എന്റെ മോന്റെ കാശില്‍ തിന്നു കൊഴുത്തു കഴിഞ്ഞപ്പോ അവള് അഹങ്കാരി ആയി..അവനിക്ക് ഇപ്പൊ ഉമ്മയും ബാപ്പയും ഒന്നും വേണ്ടല്ലെ..!
ഉമ്മയുടെ സങ്കടം കണ്ടു എന്റെ അടുത്തിരിക്കുന്ന സ്ത്രീ ഒന്നിളകി ഇരുന്നു..
ഒരു സിനിമ കാണാന്‍ തുടങ്ങുന്ന സുഖം അവരുടെ ഭാവത്തില്‍
ഒന്നാലോചിച്ചു നോക്കിയാണ്. സ്വന്തം ഉമ്മയുടെ പേരില്‍ റുപ്പിക അയ്ക്കാത്തവനെ മോനായിട്ട് കാണാന്‍ പറ്റുവോ.?

ഉമ്മയുടെ സങ്കടം അണപൊട്ടി ഒഴുകാന്‍ തുടങ്ങി..
ശ്ശൊ..! എന്റെ അടുത്ത് നിന്നാണ് ഈ ശബ്ദം..
മുന്നോട്ടു പറയാനുള്ള എല്ലാ പ്രോത്സാഹനവും ആ ശബ്ദത്തില്‍ ഉണ്ട്..
പിന്നെ ഒരു ബഹളമായിരുന്നു..ബസ്സില്‍..
ഇടയ്ക്കു കണ്ടക്ടര്‍ വന്നു നോക്കുന്നത് കണ്ടു.

മരുമകളെ ,
ശപിച്ചും കുറ്റം പറഞ്ഞും ബസ്സില്‍ കേറുന്നതിനു മുന്‍പ് കണ്ടിട്ടില്ലാത്ത എന്റെയും മറ്റൊരു സ്ത്രീയുടെയും മുന്നില്‍ അവര്‍ തൊലി ഉരിച്ചു..
ഒരു ഭീകരരൂപിയെ ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു..
അല്ലേലും ചില പെണ്ണുങ്ങള്‍ക്കു മിടുക്കു കൂടുതലാ..
ഈ പ്രസ്താവന എന്റെ അടുത്തിരിക്കുന്ന അമ്മയുടേത്..

ഈശ്വരാ…ഇവരുടെ മരുമകളുടെ കഥയും കേള്‍ക്കേണ്ടി വരുമോ..
വന്നു കേറി സ്വന്തം ഉമ്മയുടെയും പെങ്ങളുടെയും അവകാശം തട്ടി എടുത്ത ആ മരുമകളെ അന്യരായ ഞങ്ങളുടെ മുന്നില്‍ അവഹേളിച്ച് സംതൃപ്തി നേടി ഉമ്മ..
ഇത്രയും കേട്ടിരിക്കുന്ന ഗര്‍ഭിണി ആകട്ടെ..ബസ്സില്‍ വന്നു ഇരുന്നപ്പോ ഉള്ള ഏനക്കേട് ഒക്കെ മറന്നു ..
പുണ്യാളത്തി നാത്തൂന്‍ ഒക്കെ ശെരി വെച്ച് അങ്ങനെ ഇരിക്കുക ആണ്.
ഇവക്കടെ കെട്ട്യോന്‍ എങ്ങനെ..?
സ്റ്റാന്‍ഡ് എത്താന്‍ ഇനിയും നേരമുണ്ട്..
ഓഹ്….അതൊന്നും പറയേണ്ട..
അവനിക്ക് ഇപ്പോഴും തള്ള പറയുന്നത് വേദ വാക്യം..
കെട്ടി കഴിഞ്ഞാല്‍ പെണ്ണുമ്പിള്ള അല്യോ വലുത്..
അവനെ പിടിച്ച് വെച്ചിരിക്കുവാ തള്ളയും പെങ്ങളും ..
നശൂലങ്ങള്‍..!
ഗര്‍ഭിണി പെട്ടന്ന് മൂക്ക് പിഴിഞ്ഞു..
ഏഹ്….അതെന്തു ന്യായം ? കെട്ടി കഴിഞ്ഞു അവര്‍ക്കെന്തു കാര്യം ?
എന്റെ അടുത്തിരിക്കുന്ന സ്ത്രീയെ ഞാന്‍ ആരാധനയോടെ നോക്കി..
ഇതാണോ ഈ ഡിപ്ലോമസി എന്ന് പറയുന്ന സംഗതി..
ഇത് പഠിക്കണം…
ഇവര് ട്യൂഷന്‍ തരുമോ ആവോ..?

എന്തായാലും സ്വന്തം മോള്‍ക്ക് ഒരു നീതി..
മരുമകള്‍ക്ക്..മറ്റൊന്നാണ് !
മോന്‍ ചത്താലും വേണ്ടീല , നീയൊന്നു കരഞ്ഞു കണ്ടാ മതി..
വിദ്യാഭ്യാസം കുറഞ്ഞ ഒരു ഉമ്മ ആയത് കൊണ്ട്..ഇവരില്‍ ഇങ്ങനെ പ്രതികരണം ഉണ്ടായി..
ഇപ്പോഴത്തെ ഹൈടെക് അമ്മായി ‘അമ്മ മരുമകള്‍ യുദ്ധം ഇതിനെ കാള്‍ ഒക്കെ എത്രയോ ഭീകരം..

shortlink

Related Articles

Post Your Comments

Related Articles


Back to top button