ദില്ലി: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ അരവിന്ദ് കെജ്രിവാളിനെതിരെ വിദ്വേഷ പരാമര്‍ശവുമായി നിയുക്ത ബിജെപി എംഎല്‍എ ഒ പി ശര്‍മ്മ. കെജ്രിവാളിനെ തീവ്രവാദിയെന്ന് തന്നെ വിളിക്കണമെന്നും അഴിമതിക്കാരനാണെന്നും ബിജെപിയുടെ എട്ട് നിയുക്ത എംഎല്‍എമാരിലൊരാളായ ശര്‍മ്മ പറഞ്ഞു.
കെജ്‌രിവാള്‍ തീവ്രവാദികളോട് മമതയുള്ളവനുമാണന്നും അഴിമതിക്കാരനാണെന്നും, പാകിസ്ഥാന്‍ പട്ടാളത്തിന്റെ വക്താവിനെ പോലെ ആം ആദ്മി നേതാവ് ഇന്ത്യന്‍ സൈന്യത്തിനെതിരെ ചോദ്യങ്ങളുന്നയിക്കുന്നയാളാണെന്നും ടുക്‌ഡേ ടുക്‌ഡേ സംഘത്തിന്റെ ആളാണെന്നും ശര്‍മ്മ ആരോപിച്ചു. ഇതെല്ലാം കൊണ്ട് തന്നെ കെജ്രിവാളിനെ തീവ്രവാദിയെന്ന് തന്നെയാണ് വിളിക്കേണ്ടതെന്നും ശര്‍മ്മ പറഞ്ഞു.
ഇതാദ്യമായല്ല ഒരു ബിജെപി നേതാവ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നത്. നേരത്തെ പ്രചരണത്തിനിടെ ബിജെപി എംപി പര്‍വേശ് വര്‍മ്മയും സമാനമായ പ്രസ്താവന നടത്തയിരുന്നു. ബിജെപിക്ക് ദില്ലിയില്‍ ആകെ ലഭിച്ച എട്ട് സീറ്റുകളിലൊന്നായ വിശ്വാസ് നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയുക്ത എംഎല്‍എയാണ് ഒ പി ശര്‍മ്മ.
Post Your Comments