KeralaLatest NewsNews

രാത്രികാലത്തു വരുന്ന ഫോൺ എടുക്കുമ്പോൾ നവജാത ശിശുക്കളും പെൺകുട്ടികളും കരയുന്ന ശബ്ദം; തിരികെ വിളിച്ചാൽ? പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴി ഇങ്ങനെ; ജാഗ്രതൈ

നെടുങ്കണ്ടം: രാത്രികാലത്തു വരുന്ന ഫോൺ എടുത്താൽ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി കുഞ്ഞു കുട്ടികളും, പെൺ കുട്ടികളും കരയുന്ന ശബ്ദം. രാത്രി 10.30 മുതൽ പുലർച്ചെ വരെയുള്ള സമയത്താണ് കോളുകൾ വരുന്നത്. 13 സെക്കൻഡ് മാത്രമാണ് കോൾ ദൈർഘ്യം. ഏതാനും സെക്കൻഡിനുള്ളിൽ ഫോൺ കട്ടാകും.

നവജാത ശിശുക്കളും പെൺകുട്ടികളും കരയുന്ന ശബ്ദത്തിലാണ് കോളുകൾ എത്തുന്നത്. ഇതോടെ ഫോൺ എടുക്കുന്നവർക്ക് ഉറക്കം നഷ്ടപ്പെടും. തിരികെ വിളിച്ചാൽ കോൾ കണക്ടാകില്ല. ഇതോടെ കോൾ ലഭിച്ചവർ പരിഭ്രാന്തിയിലാകും. ജില്ലയിൽ ഒട്ടേറെപ്പേർക്കാണ് ഒരാഴ്ചയ്ക്കിടെ ഇത്തരം ഫോൺ കോളുകൾ എത്തിയത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ പുതിയ തട്ടിപ്പാണ് ഈ മൊബൈൽ ഫോൺ കോളുകൾക്കു പിന്നിലെന്നു സൂചനയുണ്ട്.

അജ്ഞാത ഫോൺ നമ്പരുകളിൽ നിന്നുവരുന്ന മിസ്‌ഡ് കോളാണ് ഉപഭോക്താക്കളെ ചതിക്കുഴിയിൽ വീഴ്ത്തുന്നത്. തിരിച്ചു വിളിച്ചാൽ നിമിഷങ്ങൾക്കകം മൊബൈൽ ഫോണിലെ റീചാർജ് തുകയുടെ ബാലൻസ് നഷ്ടപ്പെടും. മൊബൈൽ ഫോൺ ഉപഭോക്താക്കളെ ചതിക്കുഴിയിൽ വീഴ്ത്തി ഫോൺ വിശദാംശങ്ങൾ ചോർത്തുകയും പണം തട്ടുകയും ചെയ്യുന്ന ‘വാൻഗിരി തട്ടിപ്പ് വീണ്ടും വ്യാപകമാകുന്നതായി സംശയമുണ്ട്. മിസ്ഡ് കോൾ തന്നു തിരിച്ചു വിളിപ്പിച്ചു പണം തട്ടുന്ന ഏർപ്പാടാണ് വാൻഗിരി.

ALSO READ: പാമ്പ് പെറ്റ് പെരുകിയത് ആലുവ കോടതിയിൽ; വിസ്താരത്തിനിടെ പാമ്പിൻ കുഞ്ഞുങ്ങൾ തല പൊക്കി; തള്ള പാമ്പിനെ കിട്ടിയില്ല; നാടകീയ രംഗങ്ങള്‍

സൊമാലിയയിൽ നിന്ന് ‘00252’ ൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നാണ് ഒട്ടേറെ പേർക്ക് ഇത്തരം ഫോൺ കോളുകൾ വരുന്നതെന്നാണു പൊലീസിൽ നിന്നു ലഭിക്കുന്ന വിവരം. കൂടാതെ മൊബൈൽ ഫോണിലെ വിവരങ്ങളെല്ലാം ചോർത്തപ്പെടുമെന്നും പറയപ്പെടുന്നു. ഒരാൾക്കല്ല, ഒരേസമയം പതിനായിരക്കണക്കിനു പേർക്ക് ഇത്തരത്തിൽ മിസ്ഡ് കോൾ പോകും. അവരിൽ 1000 പേരെങ്കിലും തിരിച്ചു വിളിച്ചേക്കാം. അപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button