Latest NewsIndiaNews

സ്‌കൂളുകളിലും കോളേജുകളിലും മദ്രസകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹനുമാന്‍ സൂക്ത പാരായണം നിര്‍ബന്ധമാക്കണമെന്ന് ബിജെപി നേതാവ്

ദില്ലി: സ്‌കൂളുകളിലും മദ്രസകളിലും ഹനുമാന്‍ സൂക്ത പാരായണം നിര്‍ബന്ധമാക്കണമെന്ന് ബിജപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. ഇത് ദില്ലിയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമാക്കണമെന്ന് കെജ്രിവാളിനോട് കൈലാഷ് വിജയവര്‍ഗിയ ആവശ്യപ്പെട്ടു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ആംആദ്മി പാര്‍ട്ടി നേടിയ വന്‍വിജയത്തില്‍ കെജ്‌രിവാളിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഹനുമാനില്‍ വിശ്വസിക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്നും ദില്ലിയിലെ സ്‌കൂളുകളിലും കോളേജുകളിലും മദ്രസകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹനുമാന്‍ സൂക്തങ്ങള്‍ പാരായണം നിര്‍ബന്ധിതമാക്കേണ്ട സമയമാണിതെന്നും എന്തുകൊണ്ടാണ് ദില്ലിയിലെ കുട്ടികള്‍ ഹനുമാനില്‍ നിന്നും അദ്ദേഹത്തിന്റെ അനുഗ്രഹങ്ങളിള്‍ നിന്നും അകന്ന് പോകുന്നതെന്നും അദ്ദേഹം ട്വിറ്റര്‍ കുറിപ്പില്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button