KeralaLatest NewsNews

കോട്ടയം ഭരിക്കുന്നത് മണ്ണ് മാഫിയയോ ? പോലീസ് ഗുണ്ടകള്‍ക്ക് ഒപ്പം നിന്ന് കേസ് അന്വേഷണം മരവിപ്പിക്കുന്നുവോ ? മണ്ണ് മാഫിയകളുടെ അഴിഞ്ഞാട്ടത്തെ കുറിച്ച് ഹരീഷ് വാസുദേവന്‍ എഴുതുന്നു

ഇപ്പോള്‍ പലയിടങ്ങളിലായി മണ്ണ് മാഫിയയുടെ അഴിഞ്ഞാട്ടമാണ്. അതേ കുറിച്ച് അഡ്വക്കറ്റ് ഹരീഷ് വാസുദേവനും ചിലത് പറയാനുണ്ട്. മണ്ണ് മാഫിയക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നതാണ് ഇപ്പോള്‍ നാട്ടു നടപ്പായി നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ അത് പരസ്യമായും ചെയ്തു തുടങ്ങിയിരിക്കുകയാണ്. അതിന് പലപ്പോഴും ഒത്താശ ചെയ്തു കൊടുക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരുമാണ്. അത്തരത്തിലുള്ള ഒരു സംഭവത്തെ കുറിച്ചാണ് ഹരീഷ് വാസുദേവന്‍ എഴുതിയിരിക്കുന്നത്.

അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനും വിവരാവകാശ നിയമത്തിലെ റിസോഴ്സ് പേഴ്സണുമായ മഹേഷ് വിജയന്‍ കോട്ടയം മുനിസിപ്പാലിറ്റിയും മൈനിങ് ജിയോളജി ഓഫീസും കേന്ദ്രീകരിച്ചു നടക്കുന്ന കോടിക്കണക്കിനു രൂപയുടെ അനധികൃത മണ്ണ് ഖനനത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ മഹേഷിനെ പട്ടാപ്പകല്‍ എല്ലാവരുടെയും മുന്നിലിട്ട് കോട്ടയം മുനിസിപ്പാലിറ്റി ഓഫീസിനുള്ളില്‍ തന്നെ ആക്രമിച്ചു പരിക്കേല്പിച്ചിരുന്നെന്നും കോട്ടയം വെസ്റ്റ് പോലീസ് ഗുണ്ടകള്‍ക്ക് ഒപ്പം നിന്ന് ആ കേസ് അന്വേഷണം മരവിപ്പിച്ച മട്ടാണെന്നും അദ്ദേഹം കുറിക്കുന്നു. ഇന്നലെ രാത്രി മാരകായുധങ്ങളുമായി മഹേഷിന്റെ വീട്ടിലെത്തി ഇതേ ഗുണ്ടകള്‍ വീണ്ടും ആക്രമിച്ചു. ഇത്തവണ ഗൂഢാലോചന നടത്തി വന്ന സംഘമാണ്. തലനാരിഴയ്ക്ക് രക്ഷപ്പെട്ട മഹേഷ് വണ്ടി നമ്പര്‍ സഹിതം പരാതിപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ വരെ പോലീസ് അനങ്ങിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

അഡ്വക്കറ്റ് ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

കോട്ടയം ഭരിക്കുന്നത് മണ്ണ് മാഫിയയോ?

അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനും വിവരാവകാശ നിയമത്തിലെ റിസോഴ്സ് പേഴ്സണുമായ Mahesh Vijayan കോട്ടയം മുനിസിപ്പാലിറ്റിയും മൈനിങ് ജിയോളജി ഓഫീസും കേന്ദ്രീകരിച്ചു നടക്കുന്ന കോടിക്കണക്കിനു രൂപയുടെ അനധികൃത മണ്ണ് ഖനനത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ മഹേഷിനെ പട്ടാപ്പകല്‍ എല്ലാവരുടെയും മുന്നിലിട്ട് കോട്ടയം മുനിസിപ്പാലിറ്റി ഓഫീസിനുള്ളില്‍ തന്നെ ആക്രമിച്ചു പരിക്കേല്പിച്ചിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് ഗുണ്ടകള്‍ക്ക് ഒപ്പം നിന്ന് ആ കേസ് അന്വേഷണം മരവിപ്പിച്ച മട്ടാണ്. ഇന്നലെ രാത്രി മാരകായുധങ്ങളുമായി മഹേഷിന്റെ വീട്ടിലെത്തി ഇതേ ഗുണ്ടകള്‍ വീണ്ടും ആക്രമിച്ചു. ഇത്തവണ ഗൂഢാലോചന നടത്തി വന്ന സംഘമാണ്. തലനാരിഴയ്ക്ക് രക്ഷപ്പെട്ട മഹേഷ് വണ്ടി നമ്പര്‍ സഹിതം പരാതിപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ വരെ പോലീസ് അനങ്ങിയിട്ടില്ല.

Development permit കൊടുത്തു പ്ലോട്ട് നിര്‍മാണ യോഗ്യമായ ശേഷം മാത്രം കൊടുക്കേണ്ട ബില്‍ഡിങ് പെര്‍മിറ്റ് യഥേഷ്ടം അനുവദിക്കുകയും, അതുപയോഗിച്ച് മൈനിങ് ജിയോളജിയില്‍ നിന്ന് പാസ് സംഘടിപ്പിക്കുകയും, അത് ദുരൂപയോഗിച്ച് കോടിക്കണക്കിനു രൂപയുടെ മണ്ണ് കടത്തുകയുമാണ് മാഫിയ ചെയ്യുന്നത്. ജിയോളജിസ്റ്റ് ആയിരുന്ന വഹാബിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിച്ചു. പുതിയ ജിയോളജിസ്റ്റും അഴിമതി തുടരുന്നു….

വിവരാവകാശ പ്രവര്‍ത്തകരുടെ ജീവന് ഭീഷണി ഉണ്ടാക്കുന്ന സ്ഥിതി കേരളത്തിലും തുടങ്ങിയോ? കോട്ടയം ഭരിക്കുന്നത് മണ്ണ് മാഫിയ ആണോ? പ്രതികളെ പിടിക്കാനും മണ്ണ് മാഫിയ കോട്ടയം മുനിസിപ്പാലിറ്റി ഭരിക്കുന്നതു ഒഴിവാക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ട്. മഹേഷ് വിജയന്റെയും കുടുംബത്തിന്റെയും ജീവന് പോലീസ് സംരക്ഷണം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ട് നിര്‍ദ്ദേശം നല്‍കണം.

അഡ്വ.ഹരീഷ് വാസുദേവന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button