ഇന്ത്യൻ ലാപ്‌ടോപ് വിപണിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഷവോമി. ചൈനയില്‍ റെഡ്മി ബ്രാന്‍ഡില്‍ പുറത്തിറക്കിയ ലാപ്‌ടോപ്പുകൾ ഉടൻ എത്തുമെന്നാണ് റിപ്പോർട്ട്. പുതിയ ഒരു ഉൽപ്പന്നം ഇന്ത്യയില്‍ പുറത്തിറക്കുന്നുവെന്നറിയിച്ച് ഷവോമി ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ടീസര്‍ വീഡിയോയാണ് ചർച്ചകൾക്ക് തിരികൊളുത്തിയത്.
Also read : ഇറാന്റെ മിസൈല്‍ ആക്രമണം : തലച്ചോറിനു ക്ഷതം സംഭവിച്ച അമേരിക്കൻ സൈനികരുടെ എണ്ണം വർദ്ധിച്ചുവെന്ന് റിപ്പോർട്ട്
വീഡിയോയിലെ ഷവോമി ഉല്‍പന്നം ലാപ്‌ടോപ്പാണെന്നാണ് ടെക് ലോകത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഷവോമി, ലാപ്‌ടോപുകൾ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് നേരത്തെ സൂചന നല്‍കിയിരുന്നു. എ.എം.ഡി പ്രൊസസറുമായി 13,14 ഇഞ്ച് ഡിസ്പ്ലേ വലിപ്പത്തിൽ പുതിയ ലാപ്‌ടോപ്പുകള്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. സ്മാര്‍ട്ട്ഫോണുകളിലൂടെയാണ് ഷവോമിയിയുടെ റെഡ്മി ബ്രാന്‍ഡ് ഇന്ത്യയില്‍ പ്രശസ്തിയാര്‍ജിച്ചത് ലാപ്‌ടോപ്പിലൂടെ ഇതില്‍ നിന്നും കളംമാറ്റിചവിട്ടാനാണ് ഷവോമി ലക്ഷ്യമിടുന്നത്
Post Your Comments