ബംഗളുരു: ചരിത്രത്തിലെ ഏറ്റവും വലിയ ദുര്‍ഘട ഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം(റിപ്പബ്ലിക്) കടന്നുപോകുന്നതെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ. ഇത്തരം പ്രതിസന്ധികളില്‍ നിന്നും നമ്മെ പുറത്തെത്തിക്കാന്‍ ശേഷിയുള്ള ഒരു നേതൃത്വം ഇന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം, മൂന്ന് തവണ നമ്മള്‍ പലതരം പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1960കളില്‍ പാകിസ്ഥാനും ചൈനയുമായുണ്ടായ യുദ്ധങ്ങളാണ് ഇതില്‍ ആദ്യത്തേതെങ്കില്‍ രണ്ടാമത്തേത് 1970കളുടെ പകുതിയില്‍ ഉണ്ടായ അടിയന്തിരാവസ്ഥാ പ്രഖ്യാപനമാണ്. 1989നും 1992നും രാജ്യത്തിന് മൂന്നാമതൊരു പ്രതിസന്ധി നേരിടേണ്ടതായി വന്നുവെന്നും അന്നത് ഹിന്ദു-മുസ്ലിം കലാപങ്ങളും ജാതി ലഹളകളും രാജ്യത്തെ സമ്പത്ത് വ്യവസ്ഥയുടെയും സര്‍ക്കാരുകളുടെയും തകിടം മറിച്ചിലുകളായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഏതേസമയം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ നാലാമത്തെ പ്രതിസന്ധിയായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് മോദി സര്‍ക്കാരിന്റെ ഭരണകാലത്തുണ്ടായ വ്യത്യസ്ത സര്‍ക്കാര്‍ നയങ്ങളെയാണ്. അനാവശ്യമായ സര്‍ക്കാര്‍ നയങ്ങള്‍ സാമ്പത്തിക വ്യവസ്ഥയുടെ താളം തെറ്റിച്ചിരിക്കുകയാണെന്നും അത് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു. മാത്രവുമല്ല രാജ്യത്തെ ലോകത്തിന് മുന്‍പില്‍ മോശമാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, പൊതുമേഖലാ സ്ഥാപനങ്ങളുടെ ശക്തിക്ഷയം, പരിസ്ഥിതി ക്ഷയം, എന്നീ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 2019 മേയ് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും കേന്ദ്രം കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments