കൊച്ചി: ജില്ലയില്‍ കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് നടപ്പിലാക്കാനുദ്ദേശിക്കുന്ന മറൈന്‍ ആംബുലന്‍സ് പദ്ധതിയിലേക്ക് പാരാമെഡിക്കല്‍ സ്റ്റാഫിനെ താല്ക്കാലികമായി നിയമിക്കുന്നതിന് ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.
യോഗ്യത ജനറല്‍ നഴ്‌സിംഗ് പാസ്സായ ആണ്‍കുട്ടികള്‍ (രണ്ട് വര്‍ഷത്തെ കാഷ്വാലിറ്റി പ്രവര്‍ത്തന പരിചയമുളളവര്‍ക്കും ഓഖി ദുരന്തബാധിത കുടുംബങ്ങളില്‍പ്പെട്ടവര്‍ക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന)
Also read : ജോലി വേണോ? ജോലിക്കാരെ വേണോ? രണ്ടിനും ആപ് റെഡി
പ്രസ്തുത ഒഴിവിലേയ്ക്ക് പ്രായം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി കാര്‍ഡ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഫെബ്രുവരി 18-ന് രാവിലെ 10-ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (മേഖല) ഓഫീസില്‍ വെച്ച് നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ നേരിട്ട് ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484- 2394476.
Post Your Comments