Latest NewsIndia

വിജയാഘോഷ വേളയില്‍ പടക്കം പൊട്ടിക്കരുതെന്ന് അരവിന്ദ് കെജ്‌രിവാള്‍

ആം ആദ്മി 53 സീറ്റുകളിൽ ലീഡ് നേടുമ്പോൾ ബിജെപി 16 സീറ്റുകളിൽ നില മെച്ചപ്പെടുത്തി.

ദില്ലി: വിജയാഘോഷ വേളയില്‍ പടക്കം പൊട്ടിക്കരുതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആം ആദ്മി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. അന്തരീക്ഷ മലിനീകരണം തടയുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.മലിനീകരണത്തിന് കാരണമാകുന്നതിനാല്‍ പടക്കം പൊട്ടിക്കരുതെന്ന് കെജ്‌രിവാള്‍ പാര്‍ട്ടി വോളന്റിയര്‍മാരോട് കര്‍ശനമായി ആവശ്യപ്പെട്ടിരിക്കുകയാണ്.

കോൺഗ്രസ് അപ്രസക്തമായി ഇത്തവണയും, ഒരു സീറ്റിൽ മാത്രം ലീഡ്

പാര്‍ട്ടിയുടെ മുഖ്യകാര്യാലയമായ ഐടിഒയില്‍ മധുരപലഹാരങ്ങളും മറ്റ് ആഹാരപദാര്‍ത്ഥങ്ങളും വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടെന്നും പാര്‍ട്ടി പ്രവര്‍‌ത്തകര്‍ വ്യക്തമാക്കി. മൂന്നാം തവണയും അധികാരത്തിലേറുന്നതിന്റെ ആവേശത്തിലാണ് പാർട്ടി. തെരഞ്ഞെടുപ്പ് പത്രികയില്‍ ആം ആദ്മി പാര്‍ട്ടി നല്‍കിയ വാ​ഗ്ദാനങ്ങളില്‍ ഒന്നാം സ്ഥാനം വായുമലിനീകരണം കുറയ്ക്കുക എന്നതാണ്.ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആം ആദ്മി 53 സീറ്റുകളിൽ ലീഡ് നേടുമ്പോൾ ബിജെപി 16 സീറ്റുകളിൽ നില മെച്ചപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button